ഓരോ ഇന്ത്യക്കാരന്റെയും ഏറ്റവും സുപ്രധാനമായ തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്. ഇന്നത്തെ കാലത്ത് രാജ്യത്ത് എന്തൊരു കാര്യങ്ങൾക്കും നിങ്ങൾക്ക് ആധാർകാർഡ് കൂടിയേതീരൂ. സർക്കാരിന്റെ എന്തൊരു ആനുകൂല്യങ്ങൾ ലഭിക്കണമെങ്കിലും ആധാർ കാർഡ് വേണം. ഏറ്റവും സുപ്രധാനമായ രേഖയായത് കൊണ്ട് തന്നെ ആധാർ കാർഡ് ദുരുപയോം ചെയ്യാനും സാധ്യതയേറെയാണ്.
അതിനാൽ തന്നെ, ആധാർ കാർഡ് എവിടെയെല്ലാം ഉപയോഗിച്ചെന്നും നാം അറിയേണ്ടതുണ്ട്. ഈ ഹിസ്റ്ററി നമുക്ക് അറിയാൻ സാധിക്കും. ആധാർ ഹിസ്റ്ററി എങ്ങനെയാണ് നോക്കുകയെന്ന് നോക്കാം…
https://residdent.uidai.gov.in/aadhaar-auth-history സൈറ്റിൽ കേറുക. ഇതിന് പിന്നാലെ, നമ്മുടെ ആധാർ നമ്പറും വ്യക്തിഗത വിവരങ്ങളും റീഡ് കാപ്ച്ചയും കൊടുത്ത് പ്രൊഫൈയിലേക്ക് ലോഗ് ഇൻ ചെയ്യുക. ഇത്തരത്തിൽ ലോഗ് ഇൻ ചെയ്യുമ്പോൾ നിങ്ങൾ ഏതൊക്കെ ദിവസങ്ങളിൽ എന്തൊക്കെ ആവശ്യങ്ങൾക്ക് ഉപയോഗിച്ചുവെന്ന് മനസിലാക്കാൻ സാധിക്കും. ഇതിലൂ െലഭിക്കുന്ന കോഡ് ഉപയോഗിച്ച് ആരാണ് നിങ്ങളുടെ ആധാർ കാർഡ് ഉപയോഗിച്ചത് എന്ന് അറിയാൻ സാധിക്കും.
ഇത്തരത്തിൽ പരിശോധിക്കുമ്പോൾ നിങ്ങളുടെ ആധാർ ദുരുപയോഗം ചെയ്തുവെന്ന് മനസിലായാൽ ഉടൻ തന്നെ ഒതന്റിക്കേഷൻ യൂസർ ഏജൻസി (AUA)യെ അറിയിക്കണം. കൂടാതെ, യുഐഡിഎഐ ഹെൽപ്പ്‌ലൈനുമായും നിങ്ങൾക്ക് ബന്ധപ്പെടാം..
Discussion about this post