തെരഞ്ഞെടുപ്പ് പ്രചാരണം സൃഷ്ടിച്ച ആവേശത്തില്‍ നിന്ന് മുക്തരായി രാജ്യം നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ചിന്തിക്കണമെന്ന്പൂജനീയ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. നാഗ്പൂരിൽ നടന്ന കാര്യകര്‍ത്താ വികാസ് വര്‍ഗ് ദ്വിതീയ സമാപന പൊതുപരിപാടിയില്‍ സംസാരിക്കുമ്പോൾ ആയിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സമാജം ഒന്നെന്ന ഭാവത്തില്‍ മുന്നോട്ടുപോകണമെന്നും പ്രതിപക്ഷത്തെ എതിരാളികളോ വിരോധികളോ ആയി കണക്കാക്കേണ്ടതില്ല എന്നും ഡോ. മോഹന്‍ ഭാഗവത് അഭിപ്രായപ്പെട്ടു.
“സാമൂഹ്യപരിവര്‍ത്തനത്തിലൂടെ മാത്രമേ വ്യവസ്ഥിതി മാറുകയുള്ളൂ. ഏതൊരു വലിയ പരിവര്‍ത്തനത്തിനും മുന്നോടിയായി സമൂഹത്തിലാകെ ആത്മീയ ഉണര്‍വുണ്ടാകുമെന്ന് ഡോ.ബി.ആര്‍. അംബേദ്കര്‍ പറഞ്ഞിട്ടുണ്ട്. വൈവിധ്യങ്ങളാല്‍ നിറഞ്ഞതാണെങ്കിലും നമ്മുടെ സാമൂഹികജീവിതത്തിന്റെ ആധാരം ഒന്നാണ്. എല്ലാവരും ഒരുമിച്ച് നീങ്ങണം. മറ്റുള്ളവരുടെ അഭിപ്രായങ്ങളെ മാനിക്കണം. പരസ്പരം ആരാധനാ രീതികളെ ആദരിക്കണം. ഇക്കാര്യങ്ങള്‍ മറന്നപ്പോഴാണ് സമാജം വികൃതമായത്”, ഡോ. മോഹന്‍ ഭാഗവത് വ്യക്തമാക്കി.
“സ്വന്തം സഹോദരങ്ങളെ തൊട്ടുകൂടാത്തവരായി കണക്കാക്കി അകറ്റി നിര്‍ത്തുന്ന വിവേചനത്തിന്റെ രീതികളെ വേദങ്ങളോ പുരാണങ്ങളോ പിന്തുണയ്ക്കുന്നില്ല. സമാജം ഒന്നെന്ന ഭാവത്തില്‍ മുന്നോട്ടുപോകണം, അന്യായമായ കാരണങ്ങളാല്‍ വേര്‍പിരിഞ്ഞു പോയവരെ ഒപ്പം കൂട്ടണം. വികസനത്തിന്റെ മാനദണ്ഡങ്ങള്‍ ഭാരതീയ കാഴ്ചപ്പാടില്‍ രൂപീകരിക്കണം ആധുനിക ശാസ്ത്രവും പുരാതനജ്ഞാനവും കൈകോര്‍ക്കണം. സമാധാനപൂര്‍ണമായ അന്തരീക്ഷത്തിലാണ് എല്ലാത്തരം വികസനവും സാധ്യമാവുക. അശാന്തമായ സാഹചര്യങ്ങളില്‍ വികസനം സാധ്യമല്ല. ഒരു വര്‍ഷമായി മണിപ്പൂര്‍ കത്തുകയാണ്. പഴയ തോക്ക് സംസ്‌കാരം അവസാനിച്ചെന്നാണ് കരുതിയത്. എന്നാല്‍ വെറുപ്പിന്റെ അന്തരീക്ഷം സൃഷ്ടിച്ച് മണിപ്പൂരില്‍ അശാന്തി പടര്‍ത്തുകയാണ്. ഇക്കാര്യം പരിഗണിക്കുകയും പരിഹരിക്കുകയും വേണം,
തിരഞ്ഞെടുപ്പ് പ്രചാരണം സൃഷ്ടിച്ച ആവേശത്തില്‍ നിന്ന് മുക്തരായി രാജ്യം നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ചിന്തിക്കുകയാണ് ഇനി വേണ്ടത്” എന്നും പൂജനീയ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് വ്യക്തമാക്കി.
Discussion about this post