ഇംഫാൽ : മണിപ്പൂരിലെ വിവിധ മേഖലകളിൽ പ്രളയം ദുരിതം വിതച്ചപ്പോൾ ആശ്വാസമായത് സേവാഭാരതിയുടെ ഇടപെടൽ. പ്രളയബാധിതമേഖലകളില്‍ ജനങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കളും അവശ്യസാധനങ്ങളും വിതരണം നടത്തി. സേവാഭാരതിയും ഗോ ധാര്‍മ്മിക് വിഭാഗവും ചേർന്നാണ് അവശ്യവസ്തുക്കൾ വിതരണം ചെയ്തത്.
ഇംഫാല്‍ ഈസ്റ്റിലെ പോറമ്പാട്ട് സബ്ഡിവിഷനില്‍ ഉൾപ്പെടുന്ന മൈഭാകുല്‍ ഗ്രാമമാണ് അപ്രതീക്ഷിതമായി ഉണ്ടായ പ്രളയത്തിൽ ദുരിതത്തിൽ ആയത്. ഗ്രാമം മുഴുവനായി വെള്ളത്തിൽ മുങ്ങിയതോടെ നിരവധി കുടുംബങ്ങളെ ഇവിടെ നിന്നും മാറ്റിപ്പാര്‍പ്പിച്ചു.
ദുരന്തബാധിതര്‍ക്ക് മരുന്നും ഭക്ഷ്യവസ്തുക്കളും എത്തിച്ചുനല്‍കാനായി ഗ്രാമത്തിൽ സേവാഭാരതി പ്രത്യേക ക്യാമ്പുകള്‍ ആരംഭിച്ചു.
മണിപ്പൂർ സർക്കാർ ദുരന്തബാധിത പ്രദേശങ്ങളിൽ നടത്തുന്ന സഹായങ്ങൾക്ക് ഒപ്പം ചേർന്ന് പ്രവർത്തിക്കുമെന്ന് സേവാഭാരതിയും ഗോ ധാര്‍മ്മിക് വിഭാഗും വ്യക്തമാക്കി.
പ്രതസന്ധിഘട്ടങ്ങളില്‍ സമൂഹം ഒറ്റക്കെട്ടായി നില്‍ക്കുകയും പരസ്പരം സഹായിക്കുകയും വേണമെന്ന് ഗോ ധാര്‍മ്മിക് വിഭാഗ് കാര്യദര്‍ശി ഹനുമാന്‍ദാസ് അഭിപ്രായപ്പെട്ടു.
Discussion about this post