വയനാട്: ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ, വയനാട്ടിലെ വോട്ടർമാരോട് നന്ദി പറയാനെത്തി രാഹുൽ ഗാന്ധി. വയനാട്ടിൽ റോഡ് ഷോ നടത്തിയ അദ്ദേഹം വയനാട് ലോക്‌സഭാ സീറ്റിലാണോ റായ്ബറേലി ലോക്‌സഭാ സീറ്റിലാണോ തുടരുന്നതെന്നതിനെ കുറിച്ച് ഇത്തവണയും വ്യക്തമാക്കിയിട്ടില്ല. ഏത് മണ്ഡലം നിലനിർത്തണമെന്നതിനെ കുറിച്ച് താൻ ധർമസങ്കടത്തിലാണെന്ന് അദ്ദേഹം ജനങ്ങളോട് പറഞ്ഞു.
‘ഞാൻ വളരെ ധർമ സങ്കടത്തിലാണ്. വയനാട് തുടരണോ റായ്ബറേലി തുടരണോ എന്നതിനെ കുറിച്ച് ഇപ്പോഴും പറയാറായിട്ടില്ല. എന്റെ ദൈവം വയനാട്ടിലെ ജനങ്ങളാണ്. ഏത് മണ്ഡലം ഒഴിയണമെന്ന് നിങ്ങൾ പറയൂ. ഏത് മണ്ഡലം ഒഴിഞ്ഞാലും ഏത് സ്വീകരിച്ചാലും ഞാൻ എപ്പോഴും നിങ്ങളോടൊപ്പം ഉണ്ടാകും. വയനാട്ടിലെ ജനങ്ങളോട് ഞാൻ എന്നും നന്ദിയുള്ളവനാണ്’- രാഹുൽ ഗാന്ധി വ്യക്തമാക്കി.
വയനാട് മണ്ഡലമുൾപ്പെട്ട എടവണ്ണപ്പാറയിലായിരുന്നു രാഹുൽ ഗാന്ധി ആദ്യം എത്തിയത്. അവിടെ നിന്നും തുറന്ന ജീപ്പിൽ റോഡ് ഷോ ആയാണ് വേദിയിലെത്തിയത്. കെസി വേണുഗോപാൽ, വിഡി സതീശൻ എന്നിവരുൾപ്പെടെയുള്ള നേതാക്കളും രാഹുൽ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു.
Discussion about this post