കൽപ്പറ്റ: രാഹുൽ ഗാന്ധി വയനാട് ലോക്‌സഭാ മണ്ഡലം ഒഴിയുമെന്ന് സഥിരീകരിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. രാഹുൽ ഗാന്ധി വയനാട് വിടുന്നതിൽ ഒരേ സമയം സങ്കടവും സന്തോഷവും തോന്നുന്നുവെന്നാണ് സുധാകരന്റെ പ്രതികരണം. കോൺഗ്രസ് വിജയവും രാഹുൽ ഗാന്ധിയുടെ നേട്ടവും സന്തോഷം നൽകുന്നു. എന്നാൽ രാഹുൽ വയനാട് വിടുന്നു എന്നത് ദുഃഖം ഉണ്ടാക്കുന്നുവെന്നും കെ സുധാകരൻ വ്യക്തമാക്കി. നമ്മൾ ദു:ഖിച്ചിട്ട് കാര്യമില്ല. ഇന്ത്യ നയിക്കേണ്ട രാഹുൽ ഗാന്ധിയ്ക്ക് വയനാട്ടിൽ വന്ന് നിൽക്കാനാകില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ വയനാട് ലോക്‌സഭാ മണ്ഡലത്തിൽ നന്ദിപ്രകടനത്തിന് എത്തിയ രാഹുൽ, വയനാട്ടിൽ തുടരണോ അതോ റായ്ബറേലി വേണോ എന്ന കാര്യത്തിൽ തനിക്ക് ധർമസങ്കടമുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. വയനാടിൻറെ കാര്യത്തിൽ ഇതുവരേയും തീരുമാനം എടുക്കാനായിട്ടില്ലെന്നും വയനാട്, റായ്ബറേലി മണ്ഡലങ്ങളിലുള്ളവർക്ക് സന്തോഷമുള്ള തീരുമാനമാണ് കൈക്കൊള്ളുകയെന്നും അല്പനേരം മുമ്പ് രാഹുൽ ഗാന്ധി പ്രതികരിച്ചിരുന്നു.
Discussion about this post