ശ്രീനഗർ; ജമ്മുകശ്മീരിൽ പ്രകോപനം തുടർന്ന് ഭീകരർ. ദോഡയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു പോലീസുകാരന് പരിക്കേറ്റു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ കശ്മീരിൽ നടക്കുന്ന നാലാമത്തെ ആക്രമണമാണിത്. ഗണ്ഡോയിലെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിൽ (എസ്ഒജി) നിയോഗിച്ച കോൺസ്റ്റബിൾ ഫരീദ് അഹമ്മദിനാണ് പരിക്കേറ്റത്.
ജമ്മു കശ്മീർ പോലീസ് പറയുന്നതനുസരിച്ച്, ഗണ്ഡോ മേഖലയിലെ ഒരു ഗ്രാമത്തിൽ വിന്യസിച്ച തിരച്ചിൽ സംഘത്തിന് നേരെ രാത്രി 7.41 ന് ഭീകരർ വെടിയുതിർക്കുകയായിരുന്നു. സുരക്ഷാ സേന തിരിച്ചടിച്ചു. ഭലേസയിലെ കോട്ട ടോപ് ഏരിയയിൽ നിന്നാണ് ആക്രമണമുണ്ടായത്.
മേഖലയിലെ ചെക്ക്പോസ്റ്റിൽ തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ 5 ജവാൻമാർ ഉൾപ്പെടെ ആറ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റ് മണിക്കൂറുകൾക്ക് ശേഷമാണ് പുതിയ ഏറ്റുമുട്ടൽ ആരംഭിച്ചത്
Discussion about this post