തിരുവനന്തപുരം: വ്യാജ ചെക്ക് ഉപയോഗിച്ച് കഴക്കൂട്ടം സബ് ട്രഷറിയിൽ നിന്ന് 15 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ അഞ്ച് ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു. മരിച്ചവരുടെ ഉൾപ്പെടെ അക്കൗണ്ടുകളിൽനിന്ന് പണം തട്ടിയതായി ധനവകുപ്പിലെ പരിശോധനാ സംഘം കണ്ടെത്തിയിരുന്നു.ജൂനിയർ സൂപ്രണ്ടുമാരായ സാലി, സുജ, അക്കൗണ്ടന്റുമാരായ ഷാജഹാൻ, വിജയരാജ്, ഗിരീഷ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്
പെൻഷൻകാരിയായ ശ്രീകാര്യം ചെറുവക്കൽ സ്വദേശി എം.മോഹനകുമാരിയുടെ അക്കൗണ്ടിൽനിന്നുമാത്രം രണ്ടരലക്ഷം രൂപയാണ് നഷ്ടമായത്. ഈ മാസം 3, 4 തീയതികളിലാണ് പണം പിൻവലിച്ചത്. മൂന്നാംതീയതി രണ്ടുലക്ഷം രൂപയും നാലിന് 50,000 രൂപയും പിൻവലിച്ചു. പണം പിൻവലിച്ചത് വ്യാജ ചെക്ക് ഉപയോഗിച്ചാണെന്ന് കണ്ടെത്തി.
Discussion about this post