പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തതിന് പിന്നാലെ ഗർഭഛിദ്രത്തിന് സഹായം നൽകിയ സുഹൃത്തും ഒളിവിലെന്ന് വിവരം. യുവതിയുടെ പരാതിയിൽ എംഎൽഎയുടെ സുഹൃത്തിനെയും പ്രതിചേർത്തിരുന്നു. യൂത്ത് കോൺഗ്രസ് നേതാവായ അടൂർ സ്വദേശി ജോബി ജോസഫാണ് രണ്ടാംപ്രതി.
ഗർഭഛിദ്രത്തിനുള്ള ഗുളിക മാങ്കൂട്ടത്തിലിന്റെ നിർദേശം അനുസരിച്ച് ജോബി ജോസഫാണ് എത്തിച്ചുനൽകിയതെന്ന് പെൺകുട്ടി മൊഴിനൽകിയിരുന്നു. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ബംഗളൂരുവിൽനിന്ന് ഗുളിക എത്തിച്ചുവെന്നാണ് വിവരം. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് സമയത്താണ് ഗുളിക പെൺകുട്ടിക്ക് എത്തിച്ചത്.
ഗർഭിണിയാകാൻ മാങ്കൂട്ടത്തിൽ പ്രേരിപ്പിക്കുന്ന വാട്‌സാപ്പ് സന്ദേശങ്ങളും മുൻപ് പുറത്തുവന്നിരുന്നു. ‘നീ ഗർഭിണിയാകാൻ തയ്യാറെടുക്കൂ, നമ്മുടെ കുഞ്ഞിനെ വേണം’ എന്നുമായിരുന്നു മാങ്കൂട്ടത്തിലിന്റെ സന്ദേശം. പിന്നീട് ഗർഭധാരണത്തിന് ശേഷമാണ് അശാസ്ത്രീയ ഗർഭഛിദ്രത്തിന് പെൺകുട്ടിയെ എംഎൽഎ നിർബന്ധിച്ചത്. സമ്മതമല്ലെന്ന് അറിയിച്ചപ്പോൾ ഭീഷണിപ്പെടുത്തി. ഗർഭഛിദ്രത്തിന് കഴിയില്ലെന്നു പറഞ്ഞപ്പോഴെല്ലാം രാഹുൽ മാങ്കൂട്ടത്തിൽ അസഭ്യം വിളിച്ചു.
ബന്ധത്തിൽനിന്ന് അകലാൻ രാഹുൽ ശ്രമിച്ചു. ഗുളിക നൽകിയാണ് രാഹുൽ ഗർഭഛിദ്രം നടത്തിയത്. എവിടെനിന്നാണ് ഗുളിക എത്തിച്ചതെന്ന് അറിയില്ല. സുഹൃത്ത് വഴിയാണ് എത്തിച്ചത്. ഗുളിക കഴിച്ചെന്ന് വിഡിയോ കോളിലൂടെ ഉറപ്പിച്ചു. ഗുളിക കഴിച്ചശേഷം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും രക്തസ്രാവവുമുണ്ടായി. സർക്കാർ ആശുപത്രിയിലാണ് ചികിത്സ തേടിയത്. ഗർഭഛിദ്രത്തിന് താൽപര്യമില്ലായിരുന്നെന്നും രാഹുലിന്റെ നിർബന്ധപ്രകാരമാണ് സമ്മതിച്ചതെന്നും യുവതിയുടെ മൊഴിയിലുണ്ട്.













Discussion about this post