ലൈംഗിക പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ കടുപ്പിച്ച് പോലീസ്. എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനായി ലുക്ക്ഔട്ട് സർക്കുലർ പുറത്തിറക്കി. വിദേശത്തേക്ക് കടക്കാൻ സാധ്യതയുള്ളതിനാലാണ് ലുക്ക്ഔട്ട് സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്.
യുവതിയുടെ പരാതിയിൽ പോലീസ് ജാമ്യമില്ലാ വകുപ്പടക്കം ചുമത്തി രാഹുലിനെതിരെ കേസെടുത്തിരുന്നു. വലിയമല പോലീസിന്റേതാണ് നടപടി. ലൈംഗികപീഡനം, ഗർഭഛിദ്രത്തിനു പ്രേരണ, വധഭീഷണി തുടങ്ങിയ ആരോപണങ്ങളുന്നയിച്ച് യുവതി പരാതി നൽകിയതിനെ തുടർന്നാണ് കേസ്. ഇന്നലെ സെക്രട്ടേറിയറ്റിൽ നേരിട്ടെത്തി മുഖ്യമന്ത്രിക്കാണ് യുവതി പരാതി നൽകിയത്. മുഖ്യമന്ത്രി ഡിജിപിക്കു പരാതി കൈമാറി. രാത്രി പരാതിക്കാരിയുടെ വീട്ടിലെത്തി പോലീസ് മൊഴിയെടുത്തിരുന്നു. സംഭാഷണങ്ങളും ചാറ്റുകളും അടക്കമുള്ള ഡിജിറ്റൽ തെളിവുകളും മെഡിക്കൽ രേഖകളും പരാതിക്കൊപ്പം നൽകിയിട്ടുണ്ട്.
രാഹുലിനെതിരെ കേസെടുത്തതിന് പിന്നാലെ ഗർഭഛിദ്രത്തിന് സഹായം നൽകിയ സുഹൃത്തും ഒളിവിൽ പോയിരുന്നു. യുവതിയുടെ പരാതിയിൽ എംഎൽഎയുടെ ഈ സുഹൃത്തിനെയും പ്രതിചേർത്തിരുന്നു. യൂത്ത് കോൺഗ്രസ് നേതാവും അടൂർ സ്വദേശിയുമായ ജോബി ജോസഫാണ് രണ്ടാംപ്രതി













Discussion about this post