ന്യൂഡൽഹി; ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇറ്റയിലേക്ക്. ജൂൺ 14നാണ് ഇറ്റലിയിലെ അപുലിയ മേഖലയിൽ ജി 7 ഉച്ചകോടി നടക്കുന്നത്. തുടർച്ചയായി മൂന്നാം തവണയും അധികാരമേറ്റതിന് ശേഷമുള്ള തൻറെ ആദ്യ വിദേശ സന്ദർശനം ഇറ്റലിയിലേക്കാണ് എന്നതിൽ തനിക്ക് ഏറെ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി പ്രസ്താവനയിൽ അറിയിച്ചു.
“പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ ക്ഷണപ്രകാരം ഞാൻ ഇറ്റലിയിലെ അപുലിയയിലേക്ക് പോകുന്നു, 2024 ജൂൺ 14-ന് നടക്കുന്ന G7 ഉച്ചകോടിയിൽ പങ്കെടുക്കാനാണ് ഈ യാത്ര . തുടർച്ചയായ മൂന്നാം ടേമിലെ എൻറ് ആദ്യ സന്ദർശനം ഇറ്റലിയിലേക്കായതിൽ എനിക്ക് സന്തോഷമുണ്ട്,” പ്രധാനമന്ത്രി പ്രസ്താവനയിൽ വ്യക്തമാക്കി.
കഴിഞ്ഞ വർഷം പ്രധാനമന്ത്രി മെലോണി രണ്ട് തവണ ഇന്ത്യ സന്ദർശിച്ചിരുന്നു. ഇരു രാജ്യങ്ങളുടെയും തന്ത്രപരമായ പങ്കാളിത്തം ഏകീകരിക്കാനും ഇന്തോ-പസഫിക്, മെഡിറ്ററേനിയൻ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്താനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്,” അത് കൂട്ടിച്ചേർത്തു. ജി 7 ഉച്ചകോടിയിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, മെഡിറ്ററേനിയൻ മേഖലകളിലെ സഹകരണം എന്നിവ ചർച്ചചെയ്യുമെന്നാണ് സൂചന.
Discussion about this post