കോഴിക്കോട് : കോഴിക്കോട് എൻഐഎക്ക് എസ്എഫ്ഐ പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. എസ്എഫ്ഐ പ്രവർത്തകരും പോലീസും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി. സംഭവത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു.
സമരം ചെയ്ത വിദ്യാർത്ഥികളിൽ നിന്നും പിഴ ഈടാക്കാനുള്ള എൻഐടി നീക്കത്തിനെതിരായാണ് എസ്എഫ്ഐ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നത്. പ്രതിഷേധ മാർച്ചിനിടെ പോലീസ് ബാരിക്കേഡ് മാർച്ച് ഇടാൻ പ്രതിഷേധക്കാർ ശ്രമിക്കുന്നതിനിടയിൽ ആയിരുന്നു പോലീസും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ സംഘർഷം ഉണ്ടായത്.
കുന്നമംഗലം എസ് ഐ ക്കാണ് എസ്എഫ്ഐ പ്രവർത്തകരുടെ ആക്രമണത്തിൽ പരിക്കേറ്റത്. പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
Discussion about this post