അപുലിയ: ഇറ്റലിയിൽ നടന്ന ജി7 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞ വാക്കുകൾ ശ്രദ്ധയോടെ കേട്ട് വിവിധ രാഷ്ട്ര നേതാക്കൾ. ഉച്ചകോടിയുടെ ഔട്ട്റീച്ച് സെഷനിൽ പ്രധാനമന്ത്രി, സാങ്കേതിക മുന്നേറ്റങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ആഗോളതലത്തിൽ ഇന്ത്യയുടെ പങ്ക്, അടുത്തിടെ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പുകൾ എന്നിവ എടുത്തുപറഞ്ഞു. രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയ സ്വതന്ത്രവും നീതിയുക്തവുമാക്കുന്നതിൽ സാങ്കേതിക വിദ്യ വഹിച്ച പങ്കാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും സാങ്കേതിക വിദ്യ എത്തുന്നത് ഉറപ്പാക്കി ജനാധിപത്യവൽക്കരിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.
സാങ്കേതികവിദ്യയെ ക്രിയാത്മകമായി ഉപയോഗിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. 21 ാം നൂറ്റാണ്ട് സാങ്കേതിക വിദ്യയുടെ യുഗമാണ്. അസമത്വങ്ങൾ ഇല്ലാതാക്കുന്നതിനും എല്ലാവരെയും ഉൾക്കൊള്ളിച്ച് മുന്നോട്ട് പോകുന്നതിനും സമൂഹത്തിൽ അടിത്തറ പാകുന്നതിനും സാങ്കേതികവിദ്യയുടെ സഹായം എത്തിച്ചേരുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post