തെലങ്കാന; തെലങ്കാനയിൽ ദമ്പതികളായ കമ്യൂണിസ്റ്റ് ഭീകരർ കീഴടങ്ങിയതായി പോലീസ്. കരംനഗർ പോലീസിന് മുൻപാകെ മാവോയിസ്റ്റ് കേഡർമാരായ മദകം ധുല എന്ന ധൂലയും ഭാര്യ തിക്ക സുസ്മിതയുമാണ് കീഴടങ്ങിയത്. മാവോയിസ്റ്റ് ആശയങ്ങളിലെ അപചയം ചൂണ്ടിക്കാട്ടിയാണ് കീഴടങ്ങൽ.
കീഴടങ്ങിയ മാവോയിസ്റ്റുകൾ സംസ്ഥാന സർക്കാരിന്റെ കീഴടങ്ങൽ പുനരധിവാസ നയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടവരാണെന്ന് കരിംനഗർ പോലീസ് കമ്മീഷണർ അഭിഷേക് മൊഹന്തി വ്യക്തമാക്കി. തലയ്ക്ക് നാല് ലക്ഷം രൂപ വിലയിട്ടിരുന്ന ഭീകരരാണിവർ.
ഒരു മാവോയിസ്റ്റ് ദമ്പതികൾ ഇന്ന് കീഴടങ്ങി, അവർ മാവോയിസ്റ്റ് സംഘടനയിൽ ആകൃഷ്ടരായി അതിൽ ചേർന്നു, എന്നിരുന്നാലും അവർക്ക് ഇപ്പോൾ ബുദ്ധിമുട്ട് തോന്നി, മാവോയിസ്റ്റ് പ്രസ്ഥാനം ദുർബലമാകുകയാണെന്നും മുഖ്യധാരാ സമൂഹം അവർക്ക് ഏറ്റവും അനുയോജ്യമാകുമെന്നും അവർ വിലയിരുത്തിയെന്ന് പോലീസ് കൂട്ടിച്ചേർത്തു.
Discussion about this post