എന്തൊക്കെ പറഞ്ഞാലും നല്ല ആരോഗ്യമുള്ള മുടിയും മുഖക്കുരുവൊന്നും ഇല്ലാത്ത മിനുസമാർന്ന മുഖവും പലരുടെയും സ്വപ്‌നമാണ്. എന്നാൽ കീശചോരുന്നതാണ് ഈ രണ്ട് സ്വപ്‌നവും. ആയിരത്തിൽ തുടങ്ങി ലക്ഷങ്ങൾ വരെ മുടിയ്ക്കും മുഖത്തിനുമായി ചെലവാക്കേണ്ടി വരുന്നു. എന്നാൽ ഇവ രണ്ടിനും ഒരുപോലെ ഗുണം ചെയ്യുന്ന ഒന്ന് നമ്മുടെ വീടുകളിൽ കാണാൻ ഇടയുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കാമോ എന്നാൽ വിശ്വസിക്കണം.
മനുഷ്യ ശരീരത്തിൽ പലവിധത്തിൽ ഗുണം ചെയ്യുന്ന എണ്ണയാണ് പെപ്പർമിന്റ് ഓയിൽ അഥവാ കർപ്പൂര തുളസി എണ്ണ. പണ്ട് റോമാക്കാരും ഈജിപ്തുക്കാരും വരെ ചർമ്മസംരക്ഷണത്തിന് ഇത് ഉപയോഗിച്ചിരുന്നുവത്രേ. വിശിഷ്ടമായ സുഗന്ധവും സ്വാദിനുമൊക്കെ പകരാനായി തയ്യാക്കുന്ന ഭക്ഷണങ്ങളിലും ആയുർവേദ ഔഷധങ്ങളിലും ഒക്കെ വ്യാപകമായി ഉപയോഗിക്കുന്ന ഒരു ചേരുവയാണ് കർപ്പൂര തുളസി.
ആന്റിമൈക്രോബയൽ, ആന്റിഓക്‌സിഡന്റ് ഗുണങ്ങളുള്ള ഈ എണ്ണയുടെ ഗുണങ്ങൾ ഒട്ടനവധിയാണ്.കർപ്പൂരതുളസി എണ്ണയിൽ അടങ്ങിയിരിക്കുന്ന ഏറ്റവും പ്രധാന ഘടകങ്ങളിൽ ഒന്നാണ് മെന്തോൾ, ഇതിന് സവിശേഷമായ മണം, രുചി, രസം എന്നിവ നൽകുന്നത് ഈ ഘടകമാണത്രേ. കൂടാതെ ഇതിൽ കാൽത്സ്യം, അയൺ, മഗ്‌നീഷ്യം, വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവ അടങ്ങിയിരിക്കുന്നു.
കർപ്പൂര തുളസി ഔഷധ ചെടിയുടെ ഇലകളിൽ നിന്നും വേർതിരിച്ചെടുക്കുന്ന സത്തകളാണ് അവശ്യ എണ്ണകളുടെ രൂപത്തിലാക്കിയെടുക്കുന്നത്. ഇത്തരം എണ്ണകൾ വളരെ വീര്യം കുറഞ്ഞതു മുതൽ ശക്തിയേറിയത് വരെയുണ്ട്. പ്രത്യേക രീതിയിലുള്ള സ്വേദന പ്രക്രിയയിലൂടെയാണ് കൂടുതൽ വീര്യമേറിയ എണ്ണകൾ നിർമ്മിച്ചെടുക്കുന്നത്. ഇളം മഞ്ഞ നിറമുള്ള ഈ എണ്ണയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.
വളരെ ശക്തിയേറിയ ഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുള്ളതിനാൽ ഈ എണ്ണയോടൊപ്പം, ബദാം ഓയിൽ, വെളിച്ചെണ്ണ, ജോജോബ ഓയിൽ തുടങ്ങിയ ഏതെങ്കിലും നല്ല കാരിയർ ഓയിലുകൾ ചേർത്തു കലർത്തി ഉപയോഗിക്കേണ്ടത് പ്രധാനമാണ്.
കാരിയര്‍ ഓയില്‍ ഒരു ടേബിള്‍സ്പൂണ്‍ എടുത്ത് കുറച്ച് തുള്ളി പെപ്പര്‍മിന്റ് ഓയിലും ചേര്‍ത്ത് മിക്‌സ് ചെയ്യുക. തുടര്‍ന്ന് മിശ്രിതം നിങ്ങളുടെ തലയില്‍ നന്നായി മസാജ് ചെയ്യുക. 20 മിനിറ്റ് നേരം തലയിൽ വച്ച്, വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് ഇത് കഴുകിക്കളയുക.
മുടിയുടെ പ്രശ്‌നങ്ങള്‍ തീര്‍ക്കാനും മുടി വളരാനുമായി നിങ്ങളുടെ ഷാംപൂവിലും കണ്ടീഷണറിലും പെപ്പര്‍മിന്റ് ഓയില്‍ ചേര്‍ക്കാം. 4-6 തുള്ളികള്‍ മാത്രം മതിയാകും.
പല്ലില്‍ കാലങ്ങളായി പറ്റിപ്പിടിച്ചിരിയ്ക്കുന്ന കറയെ പ്രതിരോധിയ്ക്കാനും കര്‍പ്പൂര തുളസിയ്ക്ക് കഴിയുന്നു. പല്ല് തേയ്ക്കുന്ന സമയത്ത് അല്‍പം കര്‍പ്പൂര തുളസി കൂടി മിക്സ് ചെയ്ത് തേക്കുക. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മാറ്റം കാണാം.
മുഖക്കുരുവിനെ പ്രതിരോധിയ്ക്കാനും കര്‍പ്പൂര തുളസി തന്നെ മുന്നില്‍. കര്‍പ്പൂര തുളസിയും റോസ് വാട്ടറും അല്‍പം നാരങ്ങ നീരും മിക്സ് ചെയ്ത് മുഖക്കുരുവുള്ള ഭാഗത്ത് പുരട്ടുക. ഇത് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മുഖക്കുരുവിന്റെ പാട് വരെ മാറ്റിത്തരുന്നു.
Discussion about this post