ഒരിത്തിരി പൗഡറും കൺമഷിയുംചാന്തും സൂക്ഷിച്ചിരുന്ന ഇന്ത്യൻ മേയ്ക്ക്അപ്പ് പൗച്ചുകളിലേക്ക് വളരെ പെട്ടന്നാണ് ലിപ്സ്റ്റിക്കും കോംപാക്ട് പൗഡറുമെല്ലാം സ്ഥാനം പിടിച്ചത്. ലാക്‌മെയും ലോറിയലും മാകും അങ്ങനെ മേക്ക്അപ്പ് ലോകം വാണു. ഈ കോസ്‌മെറ്റിക് ബ്രാൻഡുകൾക്കിടയിലേക്കാണ് തദ്ദേശീയതയുടെ മധുരവുമായി ഷുഗർ കോസ്‌മെറ്റിക്‌സ് കടന്നുവന്നത്.
കോവിഡ് കാലത്ത് ചുമ്മാ ഓൺലൈൻ സ്‌റ്റോറുകൾ കയറി ഇറങ്ങിയവരെല്ലാം പുതിയ ബ്രാൻഡിനെ ഒന്ന് ശ്രദ്ധിച്ചു. നല്ല പാക്കേജിഗ് കിടിലൻ ക്വാളിറ്റി. പ്രീമിയം ലുക്കിൽ ബജറ്റ് പ്രൈസ്, ടാഗിലെത്തിയ ഷുഗർ കോസ്‌മെറ്റിക്‌സ് അങ്ങനെ വൈറലായി. ഫ്‌ളിപ്കാർട്ടിലും ആമസോണിലും ഷുഗറിന്റെ തന്നെ വെബ്‌സൈറ്റിലും കച്ചവടം പൊടിപൊടിച്ചു.
മത്സരം ശക്തമായ കോസ്‌മെറ്റിക് വിപണിയിൽ തങ്ങളുടേതായ കസേര വലിച്ചിട്ടിരിക്കുന്ന ഈ ബ്രാൻഡിന്റെ പിന്നിൽ ദമ്പതികളാണ്. പേര് കൗശികും വിനീതയും. 2015ലാണ് ഐഐഎം അഹമ്മദാബാദിലെ പൂർവ്വ വിദ്യാർത്ഥികളായ കൗശിക് മുഖർജിക്കും,വിനീത സിങ്ങുംം ഷുഗറിന് തുടക്കമിട്ടത്. വിപണിയിൽ 2 ലക്ഷം വനിതകൾക്കിടയിൽ ഒരു സർവ്വേ നടത്തിയിട്ടായിരുന്നു അവർ സ്റ്റാർട്ടപ്പിനുള്ള തുടക്കം കുറിച്ചത്. സർവ്വേയിലൂടെ സ്ത്രീകളുടെ കോസ്‌മെറ്റിക്‌സ് ചോയിസിനെ കുറിച്ച് ഇരുവർക്കും വ്യക്തമായ ധാരണ ലഭിച്ചു. ഇന്ത്യയിലെ സ്ത്രീകൾ എല്ലായ്പ്പോഴും അവരുടെ ചർമ്മത്തിന് ഇണങ്ങുന്ന സൗന്ദര്യവർധക വസ്തുക്കളുടെ ഷേയ്ഡ്സ് ലഭിക്കുന്നതിൽ അസംതൃപ്തരാണ്. അവർ എല്ലായ്പ്പോഴും വിദേശ ബ്രാൻഡുകളിൽ നിന്നുള്ള മേക്കപ്പ് ഉൽപ്പന്നങ്ങളെ ആശ്രയിക്കുന്നുവെങ്കിലും ബ്രൗൺ, വീറ്റ് സ്‌കിൻ ടൈപ്പുകൾക്ക് അത് അത്ര ചേരുന്നതാണെന്ന് വിശ്വസിക്കുന്നില്ലെന്ന് കൗശിക്കിനും വിനീതയ്ക്കും മനസിലായി. ഇത് തന്നെയാണ് തങ്ങളുടെ ബിസിനസിന്റെ വിജയമന്ത്രമാവുകയെന്ന് അവർ ഉറപ്പിച്ചു.
ഇന്ത്യൻ സ്‌കിൻ ടോണിന് ചേരുന്ന മേക്കപ്പ് ഉൽപ്പന്നങ്ങൾ വിപണിയിലിറക്കാൻ അവർ തീരുമാനിച്ചു. ബ്രൈറ്റ് കളറുകളുള്ള ലിപ്സ്റ്റിക്കുകളുടെ ഒരു ശ്രേണിയായിരുന്നു ആദ്യ ഉല്പന്നം. പിന്നാലെ ഇന്ത്യൻ സ്‌കിന്നിന് ചേരുന്ന ഫൗണ്ടേഷൻ,കോപാക്റ്റ് പൗഡർ തുടങ്ങിയവയും വിപണിയിലിറക്കി. ഫൗണ്ടേഷനും മുതൽ ഐഷാഡോ, മസ്‌കര തുടങ്ങി നിരവധി ഉൽപ്പന്നങ്ങൾ ബ്രാൻഡിന്റേതായിട്ടുണ്ട്. ഇന്ന് ഷുഗറിന്റെ എല്ലാ ഉൽപ്പന്നങ്ങളും ഓർഗാനിക് ചേരുവകളാൽ നിർമ്മിച്ചവയാണ് എന്നതാണ് ഇവരെ വേറിട്ടുനിർത്തുന്ന മറ്റൊരു സവിശേഷത. ഏതെങ്കിലും സിന്തറ്റിക് സുഗന്ധ ഉല്പന്നങ്ങളോ, പാരബൻ, അല്ലെങ്കിൽ സൾഫേറ്റുകൾ എന്നിവ പോലുള്ള രാസവസ്തുക്കളൊന്നും ഈ ബ്രാൻഡ് ഉപയോഗിക്കുന്നില്ല.
വെറും ആറ് ഉല്പന്നങ്ങളിൽ തുടങ്ങിയ ഷുഗറിന്റെ ശ്രേണിയിൽ ഇപ്പോൾ 150 ലധികം ഉല്പന്നങ്ങളുണ്ട്. കൂടാതെ, 10 ദശലക്ഷത്തിലധികം ഉപഭോക്താക്കളുണ്ട്. ഷുഗറിന് ഇന്ത്യയിൽ മാത്രം 35000 ബ്രാൻഡ് ഔട്ട്‌ലെറ്റുകളുണ്ട്. ഇന്ത്യയിലെ 540 ലധികം നഗരങ്ങളിൽ അതിന്റെ റീട്ടെയിൽ സാന്നിധ്യം വിപുലീകരിച്ചിട്ടുണ്ട്. ഇന്ന് 4100 കോടിയിലധികമാണ് കമ്പനി മൂല്യം. ഒരാളെ മറ്റൊരാളാക്കി മാറ്റുന്നതല്ല മേക്കപ്പെന്നും സൗന്ദര്യം എൻഹാൻസ് ചെയ്യുന്നത് മാത്രമാണെന്ന് ആവർത്തിച്ച്, ഇന്ത്യൻ സ്ത്രീകളുടെ മനസ് വായിച്ച് വിപണിയറിഞ്ഞ് ഉൽപ്പനം നിർമ്മിച്ചതാണ് കൗശിക്കിന്റെയും വിനീതയുടെയും വിജയത്തിന് സഹായമായത്.
Discussion about this post