മുംബൈ; റീൽസെടുക്കുന്നതിനിടെ കാർ നിയന്ത്രണം വിട്ട് 300 അടി താഴ്ചയിലേക്ക് മറിഞ്ഞ് യുവതിയ്ക്ക് ദാരുണാന്ത്യം. സോഷ്യൽമീഡിയ ഇൻഫ്‌ളൂവൻസറായ ശ്വേത ദീപക് സുർവാസെയാണ് മരിച്ചത്. മഹാരാഷ്ട്രയിലെ ഔറംഗാബാദിലെ ദത്താത്രേയ ക്ഷേത്രത്തിനടുത്തുളള മലഞ്ചെരുവിൽ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം.
ഡ്രൈവിംഗ് ടെസ്റ്റിന്റെ പരിശീലനത്തിനുളള വീഡിയോ ചിത്രീകരിക്കുന്നതിനാണ് യുവതിയും സുഹൃത്തായ സൂരജ് സഞ്ജൗ മുലെയും ഇവിടെയെത്തിയത്. ശ്വേത കാറിന്റെ ഡ്രൈവിംഗ് സീറ്റിലിരിക്കുന്നത് വീഡിയോയിൽ കാണാം. സുഹൃത്ത് പതിയെ റിവേഴ്‌സ് എടുക്കാൻ പറയുന്നതും വീഡിയോയിൽ കേൾക്കാം. കാർ റിവേഴ്‌സ് എടുക്കുമ്പോൾ വേഗത കൂടുകയും നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
Discussion about this post