ന്യൂഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോംബ് ഭീഷണി. ദുബായിലേക്ക് പോകുന്ന വിമാനത്തിലേക്കാണ് ബോംബ് ഭീഷണിയെത്തിയത്. ഇ- മെയിലിൽ ഇന്ന് രാവിലെയാണ് ഭീഷണി സന്ദേശം വന്നത്. ബോംബ് സ്‌ക്വാഡും ഡൽഹി പോലീസും ചേർന്ന് വ്യാപകമായി പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല.
തിങ്കളാഴ്ച്ച രാവിലെ 9.35ഓടെയാണ് ഡൽഹി അന്താരാഷ്ട്ര വിമാനത്താവത്തിൽ ബോബം ഭീഷണി എത്തിയത്. ഡൽഹിയിൽ നിന്നും ദുബായിലേക്കുള്ള വിമാനത്തിൽ ബോബ് വച്ചിട്ടുണ്ടെന്നായിരുന്നു ഇമെയിൽ സന്ദേശമെത്തിയത്. പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായിട്ടില്ല. സംഭവത്തെ തുടർന്ന് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്’- ഡൽഹി പോലീസ് അറിയിച്ചു.
നേരത്തെ, ഡൽഹിയിൽ നിന്നുമുള്ള എയർ കാനഡ വിമാനത്തിലും ബോംബ് ഭീഷണിയെത്തിയിരുന്നു. ഇ മെയിൽ വഴിയാണ് സന്ദേശമെത്തിയത്. തുടർന്നുള്ള അന്വേഷണത്തിൽ ഉത്തർപ്രദേശിൽ നിന്നുള്ള 13കാരനാണ് സന്ദേശമയച്ചതെന്ന് കണ്ടെത്തുകയായിരുന്നു.
Discussion about this post