ന്യൂഡൽഹി: സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ വയനാട് ലോക്‌സഭാ മണ്ഡലം സന്ദർശിക്കാൻ പ്രിയങ്കാ വാദ്രാ. അടുത്ത മാസം രണ്ടാം വാരത്തോട് കൂടിയായിരിക്കും പ്രിയങ്ക മണ്ഡലത്തിൽ എത്തുക. രാഹുൽ ഗാന്ധിയും ഒപ്പമുണ്ടാകും.
സൗഹൃദ സന്ദർശനം എന്ന നിലയിൽ ആണ് ഇരുവരും മണ്ഡലത്തിൽ എത്തുന്നത്. നേരത്തെ രാഹുലിന്റെ പ്രചാരണത്തിനായി പ്രിയങ്ക മണ്ഡലത്തിൽ എത്തിയിരുന്നു. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷമുള്ള പ്രിയങ്കയുടെ ആദ്യ മണ്ഡല സന്ദർശനം ആണ് ഇത്.
ഇന്നലെ രാത്രിയോടെയായിരുന്നു വയനാട്ടിൽ പ്രിയങ്കാ വാദ്ര സ്ഥാനാർത്ഥിയാകുമെന്ന കോൺഗ്രസിന്റെ പ്രഖ്യാപനം. റായ്ബറേലിയിൽ രാഹുൽ ജയിച്ചതിന് പിന്നാലെ തന്നെ വയനാട്ടിൽ പ്രിയങ്ക മത്സരിക്കുമെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു. വയനാട് മണ്ഡലത്തിൽ കോൺഗ്രസിന്റെ മുതിർന്ന നേതാവ് കെ. മുരളീധരനെ പരിഗണിക്കണം എന്ന ആവശ്യം ചില നേതാക്കൾ ഉയർത്തിയിരുന്നു. ഇത് അവഗണിച്ചുകൊണ്ടാണ് പ്രിയങ്കയുടെ സ്ഥാനാർത്ഥി പ്രഖ്യാപനം.
അതേസമയം വയനാട് മണ്ഡലം ഒഴിവാക്കുന്നതായി രാഹുൽ ലോക്‌സഭാ സ്പീക്കറുടെ ഓഫീസിന് കത്ത് നൽകി.
Discussion about this post