Sunday, October 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

പ്രദക്ഷിണ വഴിപോലും കയ്യേറി; കേസ് നടത്തി തകർന്ന് ഭക്തർ; ന്യായാധിപന്മാർ പോലും അനീതിക്കൊപ്പം

by Brave India Desk
Jun 18, 2024, 08:30 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

എറണാകുളം: മഹാദേവനും മഹാവിഷ്ണുവും ഒരുമിച്ചുള്ള ചുരുക്കം ക്ഷേത്രങ്ങളിലൊന്നാണ് ചളിക്കവട്ടം തൃക്കോവിൽ ക്ഷേത്രം. നാലര ഏക്കറിലധികം തനത് ഭൂമിയെന്ന് സെറ്റിൽമെന്റ് രജിസ്റ്ററിലുൾപ്പെടെ രേഖപ്പെടുത്തിയിട്ടുള്ള ഈ ക്ഷേത്രം പക്ഷെ ഇന്ന് നിൽക്കുന്നത് കഷ്ടിച്ച് എട്ട് സെന്റ് സ്ഥലത്തിലാണ്. അതായത് പ്രദക്ഷിണവഴി പോലും ഇല്ലെന്ന് ചുരുക്കം. ബാക്കിയുള്ള സ്ഥലമെല്ലാം ചില സ്വകാര്യ വ്യക്തികൾ കയ്യേറിയിരിക്കുകയാണ്. ക്ഷേത്ര ഭൂമി ക്ഷേത്രത്തിന് തന്നെ തിരികെ നേടിക്കൊടുക്കാനുള്ള നിയമ യുദ്ധത്തിലാണ് ഇവിടുത്തെ വിശ്വാസികൾ.. നിയമ യുദ്ധത്തിൽ അവർക്ക് നേരിടേണ്ടി വരുന്നതിൽ ന്യായാധിപരും ഉൾപ്പെടുമ്പോൾ ഒരു സമൂഹത്തിന് എവിടെ നിന്ന് നീതി ലഭിക്കും..

81 സെന്റ് സ്ഥലമാണ് ക്ഷേത്രത്തിന്റേതായി ഉള്ളതെന്ന് സെറ്റിൽമെന്റ് രജിസ്റ്ററില്‍ പറയുന്നു. എന്നാൽ വര്‍ഷങ്ങളായി ക്ഷേത്രത്തിന്റെ ചുറ്റുമുള്ള പ്രദേശം മുഴുവന്‍ പല സ്വകാര്യ വ്യക്തികളുടെ കയ്യിലാണ്. ക്ഷേത്രത്തിന്റെ അകത്തു നിന്നും പുറത്തേക്ക്‌ ഇറങ്ങാന്‍ പോലും സ്ഥലമില്ലെന്ന് ഭക്തര്‍ പറയുന്നു. ക്ഷേത്രത്തിലെ അന്നദാനം പോലുള്ള ചടങ്ങുകള്‍ക്കോ പ്രദക്ഷിണത്തിനോ ഉപദേവന്‍മാരുടെ പ്രതിഷ്ഠക്കോ ക്ഷേത്രത്തില്‍ സ്ഥലമില്ല. മേല്‍ശാന്തിക്ക് പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും സമീപത്തെ വീടുകളില്‍ പോകേണ്ട അവസ്ഥയാണ് എന്ന് ഭക്തര്‍ പറയുന്നു.

Stories you may like

മാസപ്പടി കേസ് സെറ്റിൽ ചെയ്യുന്നുവെന്ന ആക്ഷേപം കേൾക്കുന്നു; സർക്കാരിന്റെ ഭാഗത്തുനിന്ന് കർശന നടപടി വേണമെന്ന് ചാണ്ടി ഉമ്മൻ

കിഫ്ബി കടമെടുപ്പ് ധനസ്ഥിതിയെ ബാധിക്കും; ബാലഗോപാലിന്റെ ആശങ്ക തള്ളി മുൻ സർക്കാർ; നിർണായക ഫയലുകൾ പുറത്ത്

സംഭവത്തെ തുടർന്ന് കോടതിയെ സമീപിച്ചിരിക്കുകയാണ് ഭക്തര്‍. ക്ഷേത്ര സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന കേസ് ഇപ്പോൾ ഹൈക്കോടതി വരെ എത്തി നില്‍ക്കുന്നു. ക്ഷേത്ര കുളം മൂടിയതുമായി ബന്ധപ്പെട്ടാണ് വിശ്വാസികള്‍ ആദ്യം പരാതിയുമായി മുന്നോട്ട് പോകുന്നത്. അന്ന് സ്റ്റേ വാങ്ങിയെങ്കിലും പിന്നീട് പല തവണയും മറ്റുള്ളവർ ചേര്‍ന്നു കുളം മൂടുന്ന സാഹചര്യം ഉണ്ടായി. നാട്ടുകാര്‍ ചേര്‍ന്നാണ് പിന്നീട് ക്ഷേത്ര കുളം പഴയ രീതിയില്‍ ആക്കുക പതിവ്.

കുറച്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് ക്ഷേത്രത്തിന്റെ പുറകു വശത്തെ ഭൂമി ജഡ്ജിമാർക്ക് സ്വകാര്യ വ്യക്തി വിറ്റു. ഇപ്പോൾ വലിയൊരു ഫ്ലാറ്റ് തന്നെ അവിടെ ഉയർന്നു വന്നു. ഫ്ലാറ്റിന്റെ നിർമ്മാണത്തിന് സ്റ്റേ ആവശ്യപ്പെട്ട് കോടതിയില്‍ പോയിരുന്നെങ്കിലും എതിര്‍ ഭാഗത്ത് ന്യായാധിപന്‍മാര്‍ തന്നെ ആയതുകൊണ്ട് നിർമ്മാണം തടയാൻ പരാതിക്കാര്‍ക്ക് ആയില്ല.

ഇതിനോടൊപ്പം ക്ഷേത്രത്തിന്റെ മുന്‍ഭാഗത്ത് തന്നെ ഗുരുമന്ദിരത്തിന്റെ നിര്‍മ്മാണവും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നു. ഹിന്ദുക്കളെ തമ്മില്‍ തന്നെ തെറ്റിച്ച് ഒരു സ്പര്‍ദ്ധ ഉണ്ടാക്കാനാണ് ഇതിന് പിന്നിലുള്ളവരുടെ ശ്രമമെന്ന് ആണ് ഭക്തരുടെ ആരോപണം. വർഷങ്ങൾക്ക് മുമ്പ് ക്ഷേത്രത്തിന് കുറുകെ സമീപത്തെ സ്ഥാപന ഉടമ കെട്ടിയ മതില്‍ തങ്ങൾ ഇടപെട്ട് പൊളിച്ചു കളയുകയായിരുന്നു എന്നും നാട്ടുകാര്‍ പറയുന്നു.

ക്ഷേത്ര ഭൂമി വില്‍ക്കാനും ക്രയവിക്രയം നടത്താനും എങ്ങനെയാണ് ഇവര്‍ക്ക്‌ കഴിഞ്ഞതെന്നും എന്ത് രേഖകൾ ആണ് ഇതിൽ ഉള്ളതെന്നും ആര്‍ക്കും അറിയില്ല. ഭൂമി അവരുടേത് എന്ന് പറഞ്ഞു കെട്ടിടങ്ങള്‍ ഉയരുമ്പോള്‍ മാത്രമാണ് ഇതേക്കുറിച്ച് നാട്ടുകാര്‍ക്ക് പോലും മനസ്സിലാകുന്നത്. തങ്ങളുടെ ഭഗവാന് അവകാശമുള്ള 81 സെന്റ് സ്ഥലമെങ്കിലും തങ്ങൾക്ക് തിരികെ വേണമെന്നാണ് ഭക്തരുടെ ആവശ്യം. അതിന് എത്ര കഷ്ടപ്പാടുകള്‍ സഹിക്കാനും തങ്ങൾ തയ്യാറാണെന്നും ഇവർ പറയുന്നു.

Tags: courtthrikkovil temple
Share
Tweet
Send
Share

Latest stories from this section

അമ്മയ്ക്കും ഭാര്യയ്ക്കും ഭീഷണി, വഴിനടക്കാൻ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ്; ബുദ്ധിമുട്ടിന്റെ കാലത്ത് പിന്തുണച്ചത് കെ സുധാകരൻ: മാത്യു കുഴൽനാടൻ

അമ്മയ്ക്കും ഭാര്യയ്ക്കും ഭീഷണി, വഴിനടക്കാൻ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ്; ബുദ്ധിമുട്ടിന്റെ കാലത്ത് പിന്തുണച്ചത് കെ സുധാകരൻ: മാത്യു കുഴൽനാടൻ

കടന്നുവന്ന കനൽ വഴികൾ ഒരുപക്ഷെ മറ്റുള്ളവർക്ക് മറക്കാനാകുമായിരിക്കും, പക്ഷേ ഞാൻ മറക്കില്ല..; സീറ്റ് വിവാദത്തിനിടെ വൈകാരിക കുറിപ്പുമായി കെ. സുധാകരൻ

ആണുങ്ങളുടെ സർക്കാരാണെങ്കിൽ പിണറായിക്കെതിരേ നടപടി വേണം, ഇവിടെ അങ്ങനെ ഒന്നൂണ്ടെന്ന് തോന്നുന്നില്ല’; കെ. സുധാകരൻ

ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത, തുലാവർഷവും ഉടൻ എത്തും

കലിതുള്ളി തുലാവർഷം! 5 ജില്ലകളിൽ അതിശക്ത മഴ, ഓറഞ്ച് അലർട്ട്; 9 ജില്ലകളിൽ യെല്ലോ ജാഗ്രത; ഈ ആഴ്ച രക്ഷയുണ്ടാകില്ല!

കരൾ നൽകിയ ഭർത്താവിനെ ചതിച്ചു? ; കാണാതായ അധ്യാപിക അനുമോളെയും സുഹൃത്തിനെയും പാലക്കാട്ടുനിന്ന് കണ്ടെത്തി

കരൾ നൽകിയ ഭർത്താവിനെ ചതിച്ചു? ; കാണാതായ അധ്യാപിക അനുമോളെയും സുഹൃത്തിനെയും പാലക്കാട്ടുനിന്ന് കണ്ടെത്തി

Latest News

സഞ്ജു അഭിഷേകും മികച്ച ഫോമിലാണ്, വൈഭവ് സൂര്യവംശി കാത്തിരിക്കേണ്ടി വരും: ശ്രേയസ് അയ്യർ

സഞ്ജു അഭിഷേകും മികച്ച ഫോമിലാണ്, വൈഭവ് സൂര്യവംശി കാത്തിരിക്കേണ്ടി വരും: ശ്രേയസ് അയ്യർ

മാസപ്പടി കേസ് സെറ്റിൽ ചെയ്യുന്നുവെന്ന ആക്ഷേപം കേൾക്കുന്നു; സർക്കാരിന്റെ ഭാഗത്തുനിന്ന് കർശന നടപടി വേണമെന്ന് ചാണ്ടി ഉമ്മൻ

മാസപ്പടി കേസ് സെറ്റിൽ ചെയ്യുന്നുവെന്ന ആക്ഷേപം കേൾക്കുന്നു; സർക്കാരിന്റെ ഭാഗത്തുനിന്ന് കർശന നടപടി വേണമെന്ന് ചാണ്ടി ഉമ്മൻ

കിഫ്ബി കടമെടുപ്പ് ധനസ്ഥിതിയെ ബാധിക്കും; ബാലഗോപാലിന്റെ ആശങ്ക തള്ളി മുൻ സർക്കാർ; നിർണായക ഫയലുകൾ പുറത്ത്

കിഫ്ബി കടമെടുപ്പ് ധനസ്ഥിതിയെ ബാധിക്കും; ബാലഗോപാലിന്റെ ആശങ്ക തള്ളി മുൻ സർക്കാർ; നിർണായക ഫയലുകൾ പുറത്ത്

അമ്മയ്ക്കും ഭാര്യയ്ക്കും ഭീഷണി, വഴിനടക്കാൻ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ്; ബുദ്ധിമുട്ടിന്റെ കാലത്ത് പിന്തുണച്ചത് കെ സുധാകരൻ: മാത്യു കുഴൽനാടൻ

അമ്മയ്ക്കും ഭാര്യയ്ക്കും ഭീഷണി, വഴിനടക്കാൻ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ്; ബുദ്ധിമുട്ടിന്റെ കാലത്ത് പിന്തുണച്ചത് കെ സുധാകരൻ: മാത്യു കുഴൽനാടൻ

ആഘോഷം കഴിഞ്ഞു, ഇനി റിട്ടേൺ’; ദാണ്ഡിയ ഡ്രസ്സുകളുടെ കുന്നുകൂടിയ പാർസലുകൾ, സോഷ്യൽ മീഡിയയിൽ പ്രതിഷേധം

ആഘോഷം കഴിഞ്ഞു, ഇനി റിട്ടേൺ’; ദാണ്ഡിയ ഡ്രസ്സുകളുടെ കുന്നുകൂടിയ പാർസലുകൾ, സോഷ്യൽ മീഡിയയിൽ പ്രതിഷേധം

അഞ്ച് മത്സരങ്ങൾക്ക് ലഭിച്ചത് ഒരൊറ്റ പ്രാക്ടീസ് സെഷൻ’; ബിസിസിഐയുടെ മത്സരക്രമത്തിനെതിരെ സഞ്ജു സാംസൺ

അഞ്ച് മത്സരങ്ങൾക്ക് ലഭിച്ചത് ഒരൊറ്റ പ്രാക്ടീസ് സെഷൻ’; ബിസിസിഐയുടെ മത്സരക്രമത്തിനെതിരെ സഞ്ജു സാംസൺ

ഇന്ത്യൻ നിയമങ്ങൾ എല്ലാവർക്കും ബാധകം; സ്റ്റാർലിങ്കിനെ സ്വാഗതം ചെയ്ത് റിലയൻസ്, വിപണിയിൽ കടുത്ത മത്സരം

ഇന്ത്യൻ നിയമങ്ങൾ എല്ലാവർക്കും ബാധകം; സ്റ്റാർലിങ്കിനെ സ്വാഗതം ചെയ്ത് റിലയൻസ്, വിപണിയിൽ കടുത്ത മത്സരം

സഞ്ജു പരാജയപ്പെട്ടാൽ വിമർശനം, മറ്റുള്ളവർക്ക് സംരക്ഷണം; ക്രിക്കറ്റിലെ പ്രിവിലേജ് ചർച്ചയാകുന്നു; ചോദ്യം ചെയ്യപ്പെട്ട് ക്രിക്കറ്റിലെ മാറുന്ന നയങ്ങൾ

സഞ്ജു പരാജയപ്പെട്ടാൽ വിമർശനം, മറ്റുള്ളവർക്ക് സംരക്ഷണം; ക്രിക്കറ്റിലെ പ്രിവിലേജ് ചർച്ചയാകുന്നു; ചോദ്യം ചെയ്യപ്പെട്ട് ക്രിക്കറ്റിലെ മാറുന്ന നയങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies