തിരുവനന്തപുരം: സിപിഎമ്മിനെ ഇസ്ലാമിസ്റ്റുകൾ പൂർണമായും വിഴുങ്ങി എന്നതിന്റെ തെളിവാണ് ജി സുധാകരനെ പോലുള്ള ജനകീയ മുഖങ്ങൾക്ക് എതിരെ ഇപ്പോൾ നടത്തുന്ന ആക്രമണങ്ങളെന്ന് ജിതിന്‍ ജേക്കബ്. ജി സുധാകരനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ പല തവണ ശ്രമിച്ചു എന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ തോറ്റതിന്റെ കാരണം ഇസ്ലാമിക പ്രീണനം ആണെന്ന് സിപിഐ തുറന്നു പറഞ്ഞ് കഴിഞ്ഞു. മരുമകനെ അടുത്ത സുൽത്താൻ ആക്കാൻ നോക്കുന്ന കാരണ ഭൂതന്റെ മുഖത്ത് നോക്കി അത് തുറന്ന് പറയാൻ നട്ടെല്ല് ഉള്ള ആരെങ്കിലും സിപിഎമ്മില്‍ ഉണ്ടോ എന്ന് അറിയില്ലെന്നും ജിതിന്‍ ജേക്കബ് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
സിപിഎം നെ ഇസ്ലാമിസ്റ്റുകൾ പൂർണമായും വിഴുങ്ങി എന്നതിന്റെ മറ്റൊരു തെളിവാണ് ജി സുധാകരനെ പോലുള്ള ജനകീയ മുഖങ്ങൾക്ക് എതിരെ ഇപ്പോൾ നടത്തുന്ന ആക്രമണങ്ങൾ.
ഇന്നലെ വന്ന കീടങ്ങൾ വരെ ജി സുധാകരനെ പോലുള്ള മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാക്കൾക്ക് എതിരെ വിഷം തുപ്പുന്നു.
കമ്മ്യൂണിസ്റ്റ് കോട്ടയായ ആലപ്പുഴയിലെ ബിജെപിയുടെ മുന്നേറ്റം സിപിഎം അണികളുടെ പിന്തുണ കൊണ്ട് കൂടി ഉണ്ടായതാണ്. പാർട്ടിയുടെ എല്ലാ ഘടകങ്ങളുടെയും നിയന്ത്രണം പകൽ സിപിഎംഉം രാത്രി താലിബാനികളും ആയവരുടെ കൈകളിൽ ആണ്.
കേരളത്തിലെ ഹിന്ദു പാർട്ടി എന്ന് പറഞ്ഞാൽ ഇപ്പോഴും സിപിഎം ആണ്. കേരള ജനസംഖ്യയുടെ ഏതാണ്ട് 25% വരുന്ന ഈഴവ സമൂഹമാണ് സിപിഎം ന്റെ അടിത്തറ. ആ അടിത്തറക്ക് ആണ് വലിയ ഇളക്കം പറ്റിയിരിക്കുന്നത്.
ശബരിമല വിഷയത്തിൽ സ്ത്രീകളെ ഏത് വിധേനയും മല കയറ്റിക്കാൻ വേണ്ടി പാർട്ടിയിലെ ഹിന്ദുക്കളെ തെരുവിൽ ഇറക്കിയവർ തന്നെ സ്ത്രീകളെ പീഡിപ്പിച്ച് കൊല്ലുന്ന ആഗോള ഇസ്ലാമിക തീവ്രവാദികൾക്ക് തെരുവിൽ ഐക്യദാർഢ്യം പ്രകടിപ്പിക്കാനും പാർട്ടിയിലെ ഹിന്ദുക്കളെ തന്നെ ഉപയോഗിച്ചു…!
മുൻ ‘കനൽ തരി’ എം പി യുടെ മതപ്രസംഗം എല്ലാം കേട്ട് സഖാക്കളുടെ കണ്ണ് തള്ളിപ്പോയി.
വർഗീയ വിഷം പേറുന്ന ‘കനൽ തരിയെ’ തിരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ പാർട്ടിക്കാർ തന്നെയാണ് മുന്നിട്ട് ഇറങ്ങിയത് എന്നത് പരസ്യമായ രഹസ്യമാണ്. ബിജെപിക്ക് ആലപ്പുഴയിൽ 3 ലക്ഷം വോട്ട് കിട്ടിയതിന്റെ പിന്നിലെ പ്രധാന കാരണവും ഇതൊക്കെ തന്നെയാണ്.
ജി സുധാകരനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ പല തവണ ശ്രമിച്ചു എന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
പാർട്ടിയെ പൂർണമായും നിയന്ത്രണത്തിൽ ആക്കി എന്ന ഘട്ടത്തിൽ ആണ് തിരഞ്ഞെടുപ്പ് ഫലം വന്നത്. പാർട്ടി അണികൾ നൽകുന്ന മുന്നറിയിപ്പ് കൃത്യമാണ്, പാർട്ടിയെ ഇനിയും ഇസ്ലാമിസ്റ്റുകൾക്ക് നിയന്ത്രിക്കാൻ വിട്ടുകൊടുത്താൽ വിപ്ലവ മണ്ണിൽ നിന്ന് പാർട്ടി അധികം വൈകാതെ തുടച്ചു നീക്കപ്പെടും..
തിരഞ്ഞെടുപ്പിൽ തോറ്റതിന്റെ കാരണം ഇസ്ലാമിക പ്രീണനം ആണെന്ന് സിപിഐ തുറന്നു പറഞ്ഞ് കഴിഞ്ഞു. മരുമകനെ അടുത്ത സുൽത്താൻ ആക്കാൻ നോക്കുന്ന കാരണ ഭൂതന്റെ മുഖത്ത് നോക്കി അത് തുറന്ന് പറയാൻ നട്ടെല്ല് ഉള്ള ആരെങ്കിലും സിപിഎംൽ ഉണ്ടോ എന്ന് അറിയില്ല.
കേരളത്തിലെ 9 രാജ്യസഭാ സീറ്റുകളിൽ വെറും 2 എണ്ണം മാത്രമാണ് ഭൂരിപക്ഷ വിഭാഗമായ ഹിന്ദുക്കൾക്ക് ഉള്ളത് എന്നത് കൊണ്ട് തന്നെ പാർട്ടി സംസ്ഥാന ഘടകത്തെയും നിയന്ത്രിക്കുന്നത് ആരാണ് എന്ന് പറയേണ്ടല്ലോ.
ജി സുധാകരനെ പോലും വളഞ്ഞിട്ട് ആക്രമിക്കുന്ന ഇസ്ലാമിസ്റ്റുകളുടെ നിയന്ത്രണത്തിലുള്ള പാർട്ടിയിൽ വെറും അടിമകളായി ഇനിയും പ്രവർത്തകർ തുടരുമോ ഇല്ലയോ എന്നതാണ് ഇനി അറിയേണ്ടത്. തിരഞ്ഞെടുപ്പ് ഫലം ഒരു സൂചന മാത്രമാണ്.
‘കനൽ തരി’ മൂന്നാം സ്ഥാനത്ത് ആകാഞ്ഞത് കഷ്ടിച്ചാണ്. അതിന്റെ സങ്കടം പേറുന്ന നിരവധി പാർട്ടിക്കാർ ആലപ്പുഴയിൽ ഉണ്ട് എന്നറിയുമ്പോഴാണ് പാർട്ടിയുടെ അടിത്തറ എത്രത്തോളം ഇളകി എന്ന് മനസിലാകുക.
Discussion about this post