കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ വിവരം കെട്ടവനാണെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. തലശ്ശേരി ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ മാദ്ധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മുഖ്യമന്ത്രിയെ അവൻ എന്നും അദ്ദേഹം വിശേഷിപ്പിച്ചു.
ചെറുപ്പക്കാരെ ഒഴിവാക്കിക്കൊണ്ടുള്ള സിപിഎമ്മിന്റെ അപൂർവ്വമായ കൊലപാതകങ്ങളിൽ ഒന്നാണ് തലശ്ശേരിയിലേത്. അത് മെച്ചം എന്നേ പറയാനുള്ളൂ. കഴിഞ്ഞ നാളുകളിലെല്ലാം സിപിഎമ്മുകാർ എത്ര ചെറുപ്പക്കാരെയാണ് കൊന്നു കളഞ്ഞത്. സ്വന്തം പാർട്ടിയിലെ തന്നെ എത്ര ചെറുപ്പക്കാർ ബോംബ് പൊട്ടിത്തെറിച്ച് മരിച്ചു. അതേക്കുറിച്ചാണ് നേരത്തെ മാദ്ധ്യമങ്ങളോട് പരാമർശിച്ചത്. മാദ്ധ്യമങ്ങൾക്ക് എന്തെങ്കിലും പുകച്ച് കയറ്റാൻ ഉണ്ടെങ്കിൽ കയറ്റിക്കോളൂ. ഇതെല്ലാം എത്രയോ തവണ ഞാൻ കണ്ടു കേട്ടു. ഇതൊന്നും തന്നെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡിഡിസി ഓഫീസിലാണ് ആദ്യം ബോംബ് കണ്ടത് എന്ന് പറയാൻ പിണറായി വിജയന് ആണത്തം ഉണ്ടോ?. അവൻ വെട്ടിക്കൊന്ന ആളുകൾ എത്രയാണ്. അവൻ വെടിവച്ച് കൊന്ന ആളുകൾ എത്രയാണ്?. അവൻ ബോംബ് എറിഞ്ഞ് കൊന്നവർ എത്രയാ?. പറയണോ ആളുകളുടെ പേര്. അത്രയും വിവരം കെട്ടവനാണ് മുഖ്യമന്ത്രി. ഡിസിസി ഓഫീസിൽ ആരും ബോംബ് പ്രദർശിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post