പാക്കിസ്ഥാനില്‍ ജീവിക്കുന്ന ദശലക്ഷക്കണക്കിന് ഹിന്ദുക്കള്‍ക്ക് പ്രത്യേകമായ ഒരു വിവാഹം നിയമം ഇല്ല എന്നത് ഹിന്ദുക്കള്‍ക്കിടയില്‍ പ്രത്യേകിച്ച് സ്ത്രീകള്ക്കിടയല് കാര്യമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായി പാക്കിസ്ഥാനിലെ ഒരു പ്രധാന മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംബന്ധിച്ച പൊതു പ്രസ്താവനകളുമായി സാമൂഹ്യപ്രവര്‍ത്തകരും രംഗത്തു വന്നിട്ടുണ്ട്.പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഹിന്ദു വിവാഹ നിയമ ബില്‍ കൊണ്ടുവരണമെന്ന ആവശ്യമാണ് പല രാഷ്ട്രീയ സംഘടനകളും മുന്നോട്ട് വെയ്ക്കുന്നത്.
പ്രത്യേക വിവാഹ നിയമം ഇല്ലാത്തത് ഔദ്യോഗിക കാര്യങ്ങള്‍ക്ക് പല തടസ്സങ്ങളും സൃഷ്ടിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇത് ഏറെയും ബാധിക്കുന്നത് ഹിന്ദു വിധവകളെയാണ്.ബന്ധങ്ങള്‍ ഔദ്യോഗിക തെളിവ് സംബന്ധിച്ച് സര്‍ക്കാര്‍ പുറപ്പെടുവിച്ച രേഖകളോ ഡോക്യുമെന്റേഷനോ ഇല്ലാത്തത് മിക്കപ്പോഴും വിസ അപേക്ഷികള്ക്കും ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുന്നതിനും തുടങ്ങി ഔദ്യോഗിക കാര്യങ്ങള്ക്ക്് തടസ്സം സൃഷ്ടിക്കുന്നു.
ദേശീയ നിയമസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ബുധനാഴ്ച ഇസ്ലാമാബാദിലെ ഒരു സെമിനാറില്‍ വിവാഹ നിയമ ബില്‍ സംബന്ധിച്ച കാര്യം ഉയര്ത്തികാട്ടുകയുണ്ടായിട്ടുണ്ടെങ്കിലും കമ്മറ്റി അംഗങ്ങളഎ ഇത് ബോധ്യപ്പെടുത്താന്‍ അദ്ദേഹം പരാജയപ്പെട്ടതായാണ് റിപ്പോര്‍ട്ട്.സുപ്രീംകോടതിയും ഇതു സംബന്ധിച്ച നിയമനിര്‍മ്മാണത്തിനായി സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ബലൂചിസ്ഥാന്‍, ഖൈബര്‍ തുടങ്ങി ചില പ്രവിശ്യകളില്‍ ഇതു സംബന്ധിച്ച നിയന്ത്രണാധികാരങ്ങള്‍ അതാത് സര്‍ക്കാരുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഹിന്ദുക്കള്‍ കൂടുതലായുള്ള സിന്ദ് പഞ്ചാബ് പ്രവിശ്യകളില്‍ സമയോചിതമായി ഇടപെടല്‍ ഉണ്ടായിട്ടില്ല.
Discussion about this post