തൃശ്ശൂർ: കറുകമാട് തെരുവ് നായ്ക്കൾ ആടുകളെ കടിച്ചു കൊന്നു. കടപ്പുറം പഞ്ചായത്ത് മുൻ പ്രസിഡന്റ് റംല അഷ്റഫിന്റെ വീട്ടിലെ ആടുകൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കഴിഞ്ഞ ഏതാനും നാളുകളായി പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാർ പറയുന്നത്.
വെള്ളിയാഴ്ച പുലർച്ചെ ആയിരുന്നു സംഭവം. കൂടിനുള്ളിലായിരുന്നു ആടുകളെ കെട്ടിയിരുന്നത്. ഈ കൂട് പൊളിച്ചാണ് ആടുകളെ കുറുനരികളും നായ്ക്കളും അടങ്ങുന്ന സംഘം കടിച്ച് കൊന്നത്. ആടുകളുടെ കരച്ചിൽ കേട്ട് പുറത്തിറങ്ങി നോക്കിയതായിരുന്നു വീട്ടുകാർ. അപ്പോഴാണ് നായ്ക്കളുടെ സംഘം ആടുകളെ ആക്രമിക്കുന്നത് കണ്ട്. ഭയന്ന് ആരും തന്നെ ഇവയ്ക്കടുത്തേയ്ക്ക് ചെന്നില്ല.
മൂന്ന് ആടുകളെയും കുഞ്ഞുങ്ങളെയുമാണ് കടിച്ച് കൊന്നത്. തെരുവ് നായ ശല്യം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ നടപടി സ്വീകരിക്കണം എന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Discussion about this post