ചെന്നൈ : തമിഴ്നാട്ടിലെ കള്ളക്കുറച്ചി വിഷമദ്യ ദുരന്തത്തിന് ഇടയാക്കിയത് വ്യവസായിക ആവശ്യത്തിന് ഉപയോഗിക്കുന്ന പഴകിയ മെത്തനോൾ എന്ന് കണ്ടെത്തൽ. തെറ്റായ അനുപാതത്തിൽ വാറ്റിയതാണ് കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിന് കാരണമായത് എന്നാണ് പോലീസിന്റെ കണ്ടെത്തൽ.
കള്ളക്കുറിച്ചിയിലെ വാറ്റുകാർ അനധികൃതമായി സ്പിരിറ്റ് വാങ്ങിയിരുന്നത് വെള്ളിമലയിൽ നിന്നാണ്. എന്നാൽ കഴിഞ്ഞ പ്രാദേശിക തിരഞ്ഞെടുപ്പിനെ തുടർന്ന് വ്യാപകമായി റെയ്ഡ് നടത്തിയിരുന്നു. ഇതോടു കൂടി സ്പിരിറ്റ് കിട്ടാത്ത അവസ്ഥയിലേക്ക് എത്തുകയും ഇതോടെ ഇവർ മെത്തനോൾ വാങ്ങി വാറ്റാൻ തുടങ്ങി. എന്നാൽ അനധികൃതമായി വാങ്ങിയ മെത്തനോൾ പഴകിയതായിരുന്നു. കൂടാതെ വെള്ളിമലയിൽ തെറ്റായ അനുപാതത്തിൽ വാറ്റിയാണ് വാറ്റ് നൽകിയിരുന്നത്. അവിടെ പോലീസ് റെയിഡ് നടത്തുകയും ചെയ്തിരുന്നു. ദുരന്തത്തിന് ഇടയാക്കിയ വ്യാജചാരായം വിറ്റ ഗോവിന്ദരാജുവും ഇവിടെ നിന്നാണ് സ്പിരിറ്റ് വാങ്ങിയിരുന്നത് . ഇതോടെ ഗോവിന്ദ രാജു സ്പിരിറ്റിന് പകരം മെത്തനോൾ വാങ്ങാൻ തുടങ്ങിയെന്നും പോലീസ് കണ്ടെത്തുകയായിരുന്നു.
അതേസമയം വ്യാജമദ്യ ദുരന്തത്തിൽ മരണം 55 ആയി. വിഷമദ്യ ദുരന്തത്തിൽ മുഖ്യപ്രതി ചിന്നദുരൈയെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.ചിന്നദുരൈയെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.
കൂലിവേലക്കാരായ തൊഴിലാളികളാണ് ദുരന്തബാധിതരായവർ എല്ലാവരും തന്നെ. ചൊവ്വാഴ്ച രാത്രി ഇവർ ജോലി കഴിഞ്ഞ് എത്തിയശേഷം വ്യാജ മദ്യ വില്പനക്കാരിൽ നിന്നും മദ്യം വാങ്ങി കഴിക്കുകയായിരുന്നു. തുടർന്ന് വീടുകളിൽ എത്തിയ ശേഷം ഇവർക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു
Discussion about this post