Saturday, September 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

മലയാള സിനിമയിലെ കള്ളപ്പണ ഇടപാട് അന്വേഷിക്കാൻ തുടങ്ങിയതോടെ കളക്ഷൻ സ്വിച്ച് ഇട്ടത് പോലെ നിന്നു;മലയാള സിനിമയിൽ നഷ്ടങ്ങളുടെ കണക്ക് മാത്രം;ജിതിൻ ജേക്കബ്

by Brave India Desk
Jun 23, 2024, 02:20 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം : എൻഫോസ്മെന്റ് ഡയറക്ടറേറ്റ് (ED) മലയാള സിനിമയിലെ കള്ളപ്പണ ഇടപാടിനെ കുറിച്ച് അന്വേഷിക്കാൻ തുടങ്ങിയതോടെ സിനിമ കളക്ഷൻ സ്വിച്ച് ഇട്ടത് പോലെ നിന്നു എന്ന് എഴുത്തുകാരൻ ജിതിൻ ജേക്കബ് .ഓൺലൈൻ ബുക്കിംഗിൽ വൻ കള്ളത്തരങ്ങളാണ് അരങ്ങേറുന്നത്. ഓൺലൈൻ ബുക്കിംഗ് ചെയ്യാൻ നോക്കിയാൽ എപ്പോഴും മുൻ നിരയിലെ ഒന്നോ രണ്ടോ സീറ്റ് മാത്രമേ ഒഴിവ് കാണൂ. എന്നാൽ തിയേറ്ററിൽ ചെന്നാലോ പകുതി പോലും ആള് കാണില്ല എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം ഓൺലൈൻ മാദ്ധ്യമങ്ങളും, മുഖ്യധാര മാദ്ധ്യമങ്ങളും സിനിമയെ വാഴ്ത്തി പാടുന്നു. ആദ്യ ആഴ്ച്ച കഴിയുപ്പോൾ തന്നെ 50 കോടി കളക്ഷൻ നേടി 100 കോടി ആയി എന്നൊക്കെ പറഞ്ഞ് ഭയങ്കര പബ്ലിസിറ്റിയാണ്. എന്നാൽ ഇഡിയുടെ അന്വേഷണം ശക്തമായി നടന്നാൽ ഇനി ഒരിക്കലും മലയാളം സിനിമയിൽ 50 കോടി, 100 കോടി, 200 കോടി തള്ളുകൾ ഉണ്ടാകില്ല എന്നുറപ്പാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may like

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

താൻ അവസാനം ഓൺലൈൻ ബുക്ക് ചെയ്ത് തിയേറ്ററിൽ പോയി കണ്ട മലയാളം സിനിമ മമ്മൂട്ടിയുടെ ‘റോഷാക്കാണ്. ഓൺലൈനിൽ ബുക്ക് ചെയ്ത് സിനിമ കാണാൻ കൊച്ചിയിലെ ഒരു തിയേറ്ററിൽ കുടുംബസമേതം പോയി. ഓൺലൈൻ ബുക്ക് ചെയ്യാൻ നോക്കിയപ്പോൾ തന്നെഏകദേശം ഫുൾ ആയിരുന്നു. ഞങ്ങൾക്ക് സീറ്റ് ഏതാണ്ട് മുന്നിൽ ആണ് കിട്ടിയതും. തിയേറ്ററിൽ ചെന്ന് സിനിമ തുടങ്ങി കഴിഞ്ഞ് ചുറ്റും നോക്കിയപ്പോൾ മുക്കാൽ ഭാഗം സീറ്റുകളും കാലി. സിനിമ ആണെങ്കിൽ വെറും കൂറ. കാശ് കൊടുത്ത് സിനിമ കാണാൻ വരുന്നവരെ കളിയാക്കുന്ന ഏർപ്പാട്. സിനിമ കഴിഞ്ഞ് പുറത്ത് ഇറങ്ങിയപ്പോൾ മനസിലായി സിനിമ കണ്ട ആർക്കും ഒന്നും മനസിലായിട്ടില്ല.അതോടെ റിവ്യൂ കണ്ട് തിയേറ്ററിൽ പോയി മലയാളം സിനിമ കാണില്ല എന്ന് തീരുമാനിച്ചു. ഇപ്പോഴും കേരളത്തിലെ തീയറ്ററുകളിൽ നടക്കുന്നത് ഇതൊക്കെ തന്നെയാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ,…

2024 ലിലെ ആദ്യ മൂന്ന് മാസങ്ങളിൽ മലയാളം സിനിമകൾ 1000 കോടി രൂപ കളക്ഷൻ നേടി, 2000 കോടി കളക്ഷൻ നേടി എന്നൊക്കെയുള്ള തള്ളുകൾ എൻഫോസ്മെന്റ് ഡയറക്ടറേറ്റ് (ED) മലയാള സിനിമയിലെ കള്ളപ്പണ ഇടപാടിനെ കുറിച്ച് അന്വേഷിക്കാൻ തുടങ്ങിയതോടെ സ്വിച്ച് ഇട്ടത് പോലെ നിന്നു. പകരം മലയാള സിനിമയിലെ അവസാന ഹിറ്റ് സിനിമ 2000 ത്തിൽ ഇറങ്ങിയ ‘കിന്നാരത്തുമ്പി’ ആയിരുന്നു എന്ന് പറയാൻ തുടങ്ങി.. ??
ഞാൻ അവസാനം ഓൺലൈൻ ബുക്ക് ചെയ്ത് തിയേറ്ററിൽ പോയി കണ്ട മലയാളം സിനിമ മമ്മൂട്ടിയുടെ ‘റോഷാക്ക്’ ആണെന്ന് ആണ് ഓർമ. സിനിമ റിലീസ് ചെയ്ത അന്ന് മുതൽ ഗംഭീര അഭിപ്രായം. ഓൺലൈൻ മാധ്യമങ്ങളും, മുഖ്യധാര മാധ്യമങ്ങളും സിനിമയെ വാഴ്ത്തി പാടുന്നു. ആദ്യ ആഴ്ച്ച കഴിഞ്ഞപ്പോൾ 50 കോടി കളക്ഷൻ നേടി 100 കോടി ആയി എന്നൊക്കെ പറഞ്ഞ് ഭയങ്കര പബ്ലിസിറ്റി.
ഓൺലൈനിൽ ബുക്ക് ചെയ്ത് സിനിമ കാണാൻ കൊച്ചിയിലെ ഒരു തിയേറ്ററിൽ കുടുംബസമേതം പോയി. ഓൺലൈൻ ബുക്ക് ചെയ്യാൻ നോക്കിയപ്പോൾ തന്നെ ഏകദേശം ഫുൾ ആയിരുന്നു. ഞങ്ങൾക്ക് സീറ്റ് ഏതാണ്ട് മുന്നിൽ ആണ് കിട്ടിയതും.
തിയേറ്ററിൽ ചെന്ന് സിനിമ തുടങ്ങി കഴിഞ്ഞ് ചുറ്റും നോക്കിയപ്പോൾ മുക്കാൽ ഭാഗം സീറ്റുകളും കാലി..! സിനിമ ആണെങ്കിൽ വെറും കൂറ. കാശ് കൊടുത്ത് സിനിമ കാണാൻ വരുന്നവരെ കളിയാക്കുന്ന ഏർപ്പാട്. സിനിമ കഴിഞ്ഞ് പുറത്ത് ഇറങ്ങിയപ്പോൾ മനസിലായി സിനിമ കണ്ട ആർക്കും ഒന്നും മനസിലായിട്ടില്ല. എല്ലാവരും കിളി പോയി നിൽപ്പാണ്.
അതോടെ റിവ്യൂ കണ്ട് തിയേറ്ററിൽ പോയി മലയാളം സിനിമ കാണില്ല എന്ന് തീരുമാനിച്ചു. ഇപ്പോഴും കേരളത്തിലെ തീയറ്ററുകളിൽ നടക്കുന്നത് ഇതൊക്കെ തന്നെയാണ്. ഓൺലൈൻ ബുക്കിങ്ങ് ചെയ്യാൻ നോക്കിയാൽ എപ്പോഴും മുൻ നിരയിലെ ഒന്നോ രണ്ടോ സീറ്റ് മാത്രമേ ഒഴിവ് കാണൂ. എന്നാൽ തിയേറ്ററിൽ ചെന്നാലോ പകുതി പോലും ആള് കാണില്ല…!
ED യുടെ അന്വേഷണം ശക്തമായി നടന്നാൽ ഇനി ഒരിക്കലും മലയാളം സിനിമയിൽ 50 കോടി, 100 കോടി, 200 കോടി തള്ളുകൾ ഉണ്ടാകില്ല എന്നുറപ്പാണ്.
കള്ളപ്പണ ഇടപാടും, തീവ്രവാദി ഫണ്ടിങ്ങും ഒക്കെ നിരീക്ഷക്കുന്ന The Financial Action Task Force (FATF) എന്ന അന്താരാഷ്ട്ര സംഘടനയിൽ എല്ലാ രാജ്യങ്ങളും അംഗമായത് കൊണ്ട് തന്നെ ഗൾഫിൽ നിന്ന് മലയാളം സിനിമ 100 കോടി നേടി, നിക്കാരാഗ്വയിൽ നിന്ന് 50 കോടി നേടി, അന്റാർട്ടിക്കയിൽ നിന്ന് 30 കോടി നേടി എന്നൊക്കെ പറയാൻ ഇനി കഴിയില്ല. തങ്ങളുടെ രാജ്യങ്ങളെ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കുക, തീവ്രവാദി funding നടത്തുക, തുടങ്ങിയവ ചെയ്താൽ ആ രാജ്യങ്ങൾ കരിമ്പട്ടികയിൽ പെടും എന്നത് കൊണ്ട് ആ രാജ്യങ്ങളെ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കാൻ ഇനി ആകില്ല..മലയാളം സിനിമക്കാരെ കൊണ്ട് പോയി വിദേശ രാജ്യങ്ങളിൽ വെച്ച് നടക്കുന്ന ഉഡായിപ്പ് പരിപാടികളെ കുറിച്ചും അന്വേഷണം നടക്കുന്നു എന്നാണ് മാധ്യമ സുഹൃത്തുക്കൾ പറയുന്നത്. വർഷങ്ങളായി സിനിമ ഒന്നും ഇല്ലെങ്കിലും ചില അഭിനേതാക്കൾ എപ്പോഴും ഗൾഫ് ഷോകളിൽ ആണ്. ഇവരെ ഉപയോഗിച്ച് നടത്തുന്ന ഇടപാടുകളും ഒക്കെ പുറത്ത് വരും എന്ന് കരുതുന്നു.
എന്തായാലും ‘ഷേവ് മലയാളം സിനിമ, ന്യുനപക്ഷ പീഡനം, ഷേവ് സുടാപ്പിക്ക, ഷേവ് സൗബിൻ ഇക്ക’ തുടങ്ങിയ നിലവിളികൾ സെറ്റ് ചെയ്ത് വെച്ചോളൂ.
എന്തായാലും ഇനിയുള്ള കാലം മലയാളം സിനിമയിൽ നഷ്ട്ടങ്ങളുടെ കണക്ക് മാത്രം..

 

 

Tags: fb postjithin jacob
Share2
Tweet
Send
Share

Latest stories from this section

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies