ന്യൂഡൽഹി :പാർലമെന്റിനെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുർമു. പ്രധാനമന്ത്രി നരേന്ദ്രമോദിയും സ്പീക്കർ ഓം ബിർളയും ചേർന്നാണ് രാഷ്ട്രപതിയെ സ്വീകരിച്ചത്. രാജ്യ താൽപര്യം മുൻനിർത്തി ഒന്നിച്ച് പ്രവർത്തിക്കാം. തിരഞ്ഞെടുപ്പിൽ വനിതകളുടെ പങ്കാളിത്തം കാര്യമായി ഉണ്ടായിരുന്നുവെന്നും സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതി പറഞ്ഞു.
മോദി 3.0 സർക്കാർ രൂപീകരിച്ചതിന് ശേഷമുള്ള രാഷ്ട്രപതിയുടെ ആദ്യത്തെ പ്രസംഗമാണിത്. ലോക്സഭാ സ്പീക്കറായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഓം ബിർളയെ അഭിനന്ദിച്ചുകൊണ്ടാണ് രാഷ്ട്രപതി പ്രസംഗം ആരംഭിച്ചത്.
ജനം മൂന്നാമതും മോദി സർക്കാരിൽ വിശ്വാസമർപ്പിച്ചു.ഈ സർക്കാരിന് അവരുടെ അഭിലാഷങ്ങൾ നിറവേറ്റാൻ കഴിയുമെന്നും രാഷ്ട്രപതി ദ്രൗപതി മുർമു കൂട്ടിച്ചേർത്തു. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ലോകത്തിലെ തന്നെ എറ്റവും വലിയ തിരഞ്ഞെടുപ്പായിരുന്നു. ഇന്ത്യയെ വികസിപ്പിക്കുന്നതിനുള്ള കേന്ദ്രത്തിന്റെ ശ്രമങ്ങളെ ദ്രൗപതി മുർമു അഭിനന്ദിക്കുകയും ചെയ്തു.
ജമ്മു കശ്മീരിലെ ജനങ്ങൾ പ്രതിലോമ ശക്തികൾക്ക് മറുപടി നൽകി. ഐതിഹാസികമായ തീരുമാനങ്ങൾ ഈ സർക്കാരിന്റെ കാലത്തുണ്ടാകും. കൂടാതെ സർക്കാരിന്റെ ബജറ്റ് ചരിത്രപരമായിരിക്കുമെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.
Discussion about this post