ന്യൂഡൽഹി: നീറ്റ്‌യുജി പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഒരു മാദ്ധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്ത് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ . ജാർഖണ്ഡിലെ ഹസാരിബാഗിൽ ഒരു ഹിന്ദി പത്രത്തിൽ ജോലി ചെയ്യുന്ന ജമാലുദ്ദീൻ എന്ന മാധ്യമപ്രവർത്തകനാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച അറസ്റ്റിലായ ഒയാസിസ് സ്‌കൂൾ പ്രിൻസിപ്പലിനെയും വൈസ് പ്രിൻസിപ്പലിനേയും സഹായിച്ചെന്ന കുറ്റത്തിനാണ് ഇയാളെ പിടികൂടിയത്.
ഗുജറാത്തിലെ ഗോധ്ര, ഖേഡ, അഹമ്മദാബാദ്, ആനന്ദ് എന്നിവിടങ്ങളിലെ ഏഴ് സ്ഥലങ്ങളിൽ സിബിഐ സംഘം ചില പ്രതികൾക്കായി തിരച്ചിൽ നടത്തുന്നുണ്ട്. ഗോധ്ര പോലീസ് നേരത്തെ അന്വേഷിച്ച എഫ്‌ഐആറുമായി ബന്ധപ്പെട്ടാണിത്.
Discussion about this post