ബാര്‍ബഡോസ്: ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് ഇന്ത്യന്‍ ക്യാപ്ടന്‍ രോഹിത് ശര്‍മ്മ.
കിരീടം ലക്ഷ്യമിട്ട് തുടക്കം മുതൽ ആക്രമിച്ച് കളിച്ച ടീം ഇന്ത്യക്ക് രണ്ടാം ഓവറിൽ തന്നെ 2 വിക്കറ്റുകൾ നഷ്ടമായി. 5 പന്തിൽ 9റൺസെടുത്ത ക്യാപ്ടൻ രോഹിത് ശർമ്മയെയും നേരിട്ട ആദ്യ പന്തിൽ തന്നെ ഋഷഭ് പന്തിനെയും പുറത്താക്കി കേശവ് മഹാരാജ് മികച്ച തുടക്കമാണ് കന്നിക്കിരീടം ലക്ഷ്യമിട്ട് ഇറങ്ങിയ ദക്ഷിണാഫ്രിക്കക്ക് നൽകിയിരിക്കുന്നത്.
ടീമുകൾ
ഇന്ത്യ: രോഹിത് ശർമ്മ (ക്യാപ്ടൻ), വിരാട് കോഹ്ലി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), സൂര്യകുമാർ യാദവ്, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, അർഷ്ദീപ് സിംഗ്, കുൽദീപ് യാദവ്, ജസ്പ്രീത് ബൂമ്ര
ദക്ഷിണാഫ്രിക്ക: ക്വിന്റൺ ഡി കോക്ക് (വിക്കറ്റ് കീപ്പർ), റീസ ഹെൻഡ്രിക്സ്, ഏയ്ദൻ മാർക്രാം (ക്യാപ്ടൻ), ട്രിസ്റ്റ്ൻ സ്റ്റബ്സ്, ഹെൻറിച്ച് ക്ലാസൻ, ഡേവിഡ് മില്ലർ, മാർകോ യാൻസെൻ, കേശവ് മഹാരാജ്, കഗീസോ റബാഡ, ആൻറിച്ച് നോർട്ട്യെ, തബ്രൈസ് ഷംസി
നിലവിൽ 4.3 ഓവറുകൾ പിന്നിടുമ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 34 റൺസ് എന്ന നിലയിലാണ് ഇന്ത്യ. 20 റൺസുമായി വിരാട് കോഹ്ലി ബാറ്റിംഗ് തുടരുന്നു. 3 റൺസെടുത്ത സൂര്യകുമാർ യാദവിനെ റബാഡ പുറത്താക്കി.
Discussion about this post