2026-ന്റെ തുടക്കത്തിൽ തന്നെ സോഷ്യൽ മീഡിയയിൽ റെക്കോഡുകൾ തകർത്ത് വിരാട് കോഹ്‌ലി. പുതുവർഷത്തിൽ ഭാര്യ അനുഷ്‌ക ശർമ്മയ്‌ക്കൊപ്പമുള്ള കോഹ്‌ലിയുടെ ആദ്യ ചിത്രം നിമിഷങ്ങൾക്കകമാണ് വൈറലായി മാറിയത്. പുതുവർഷം ആഘോഷിക്കുന്നതിനിടെ അനുഷ്‌കയ്‌ക്കൊപ്പം നിൽക്കുന്ന മനോഹരമായ ഒരു ചിത്രമാണ് കോഹ്‌ലി തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചത്. ചിത്രം പോസ്റ്റ് ചെയ്ത് വെറും 4 മണിക്കൂറിനുള്ളിൽ 5 ദശലക്ഷത്തിലധികം ആളുകളാണ് ഇത് ലൈക്ക് ചെയ്തത്.
സോഷ്യൽ മീഡിയയിൽ കോഹ്‌ലിക്കുള്ള അതിശക്തമായ സ്വാധീനം വ്യക്തമാക്കുന്നതാണ് ഈ റെക്കോർഡ് വേഗതയിലുള്ള പ്രതികരണം. 2026-ലെ ആദ്യ ദിനം ഏറ്റവും വലിയ സോഷ്യൽ മീഡിയ ട്രെൻഡുകളിൽ ഒന്നായി ഈ ചിത്രം മാറിക്കഴിഞ്ഞു.
അതേസമയം വർഷങ്ങൾക്ക് ശേഷം ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ വിരാട് കോഹ്‌ലി വിജയ് ഹസാരെ ട്രോഫിയിൽ മിന്നും പ്രകടനം കാഴ്ചവെച്ചിരുന്നു. ആദ്യ മത്സരത്തിൽ തന്നെ സെഞ്ച്വറി നേടിയ താരം രണ്ടാം മത്സരത്തിൽ അർദ്ധ സെഞ്ചുറിയും നേടി തിളങ്ങി. ഈ 2 മത്സരത്തിലും മികച്ച ഫോം പ്രകടിപ്പിച്ച കോഹ്‌ലി അടുത്തിടെ സമാപിച്ച ഓസ്‌ട്രേലിയൻ പര്യടനത്തിൽ പരമ്പരയുടെ താരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
View this post on Instagram













Discussion about this post