ന്യൂഡൽഹി : പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ഭഗവാൻ ശ്രീരാമനോട് ഉപമിച്ച് കോൺഗ്രസ് നേതാവ് നാനാ പടോൾ. രാഹുൽ ഗാന്ധി ഭഗവാൻ ശ്രീരാമനെ പോലെ എന്നാൽ നാനാ പടോളിന്റെ പ്രസ്താവന പുതിയ വിവാദങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ്. നാനാ പടോളിന്റെ ഈ പ്രസ്താവന ‘പാദസേവ പ്രോ മാക്സ്’ ആണെന്ന് ബിജെപി വിമർശിച്ചു.
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ കഴിഞ്ഞ് രണ്ടുവർഷമായിട്ടും എന്തുകൊണ്ടാണ് രാഹുൽ ഗാന്ധി ക്ഷേത്രത്തിൽ ദർശനം നടത്താത്തത് എന്നുള്ള വിമർശനങ്ങൾ ശക്തമായിരിക്കുന്ന സാഹചര്യത്തിൽ ആയിരുന്നു കോൺഗ്രസ് നേതാവ് നാനാ പടോളിന്റെ വിവാദ പരാമർശം. “രാഹുൽ ഗാന്ധിക്ക് രാമക്ഷേത്രത്തിൽ ദർശനം നടത്തേണ്ട കാര്യമില്ല, അദ്ദേഹം തന്നെ ശ്രീരാമനെ പോലെയാണ്. ശ്രീരാമന്റെ കാൽപ്പാടുകൾ ആണ് രാഹുൽ ഗാന്ധി പിന്തുടരുന്നത്. അടിച്ചമർത്തപ്പെട്ടവർക്കും ദുരിതമനുഭവിക്കുന്നവർക്കും നീതി നൽകുന്നതിൽ ഭഗവാൻ ശ്രീരാമൻ വഹിച്ച പങ്ക് പോലെ, രാഹുൽ ഗാന്ധിയും അതേ പ്രവൃത്തി തന്നെയാണ് ചെയ്യുന്നത്,” എന്നായിരുന്നു നാനാ പടോളിന്റെ പരാമർശം.
കോൺഗ്രസ് നേതാവിന്റെ ഈ പരാമർശം വിവാദമായതോടെ നെഹ്റു കുടുംബത്തിന് പാദസേവ ചെയ്യുന്നതിന്റെ അങ്ങേയറ്റമാണ് നാന പടോളിന്റെ ഈ പ്രസ്താവന എന്ന് ബിജെപി കുറ്റപ്പെടുത്തി. ഹിന്ദു വിശ്വാസത്തെയും മതവികാരത്തെയും അപമാനിക്കുകയാണ് കോൺഗ്രസ് നിരന്തരമായി ചെയ്തിരുക്കു കൊണ്ടിരിക്കുന്നത് എന്നും ബിജെപി ആരോപിച്ചു.












Discussion about this post