തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യവും വർദ്ധിക്കുന്നുവെന്ന് റിപ്പോർട്ട്.ഇവയുടെ ദേഹത്തിൽ നിന്ന് പുറത്ത് വരുന്ന ദ്രവം സ്പർശിച്ചാൽ ത്വക്ക് രോഗം മുതൽ മസ്തിഷ്കജ്വരം വരെയുണ്ടാകാമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.പുറംതോട് ശംഖ് പോലിരിക്കുന്നത് കുട്ടികളിൽ കൗതുകമുണ്ടാക്കാനിടയുള്ളതിനാൽ അപകട സാധ്യത ഏറെയാണ്.
ഗുരുതര രോഗങ്ങൾക്ക് ഇടയാക്കുന്ന ആഫ്രിക്കൻ ഒച്ചുകളെ നിസാരമായി തള്ളിക്കളയരുതെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. മാരകമായ മെനിഞ്ചൈറ്റിസ് രോഗം പടരാനും ഈ ഒച്ച് കാരണമാകും. കടുത്ത തലവേദനയാണ് പ്രധാന രോഗലക്ഷണം. തുടർന്ന് രോഗി കോമ അവസ്ഥയിൽ വരെ എത്താം. മരണവും സംഭവിക്കാം.
അതുകൊണ്ട് ഇവയെ കൈകാര്യം ചെയ്യുന്നവർ വളരെ സൂക്ഷിക്കേണ്ടതുണ്ട്. വെറുതെ കാലുകൊണ്ട് തട്ടുകയോ കയ്യിലെടുക്കുകയോ ചെയ്യരുത്. കയ്യുറ ഉപയോഗിക്കണം. സ്പർശിച്ചാൽ സോപ്പുകൊണ്ട് കൈ കഴുകി വൃത്തിയാക്കുകയും വേണം.
ആഫ്രിക്കന്‍ ഒച്ചുകളില്‍ നിന്ന് മനുഷ്യരില്‍ തലച്ചോറിനെ ബാധിക്കുന്ന മാരക രോഗങ്ങള്‍ ഉണ്ടാകുമെന്ന് മുൻപ് ഒരു പഠനത്തിൽ വ്യക്തമായിരുന്നു. . കേരളാ ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാണ് പഠനം നടത്തിയത്.
Achatina fulica എന്ന ഇനം ആഫ്രിക്കന്‍ ഒച്ചുകളാണ് മസ്തിഷ്കരോഗം പരത്തുന്നത് എന്നാണ് വിഷയത്തില്‍ ഗവേഷണം നടത്തിയ കീര്‍ത്തി വിജയന് പറയുന്നത്. എലികളുടെ കാഷ്ടം കഴിക്കുന്ന ഒച്ചകളിലാണ് രോഗം പരുത്തുന്ന ഈ വിര ഉണ്ടാകുന്നത്. ആന്‍ജിയോസ്ട്രോഞ്ചൈലിസ് കാന്റോനെന്സിസ് എന്ന വിരയുടെ വാഹകരായതിനാലാണ് ഇസ്നോഫില്ലിക് മെനിഞ്ചൈറ്റിസ് എന്ന രോഗം ഇവയില്‍ നിന്ന് ഉണ്ടാകുന്നത്. ആഫ്രിക്കന്‍ ഒച്ചുകള്‍ പൊതുവേ വലുപ്പം ഉളളവയായതിനാലാണ് ഈ വിരകള്‍ക്ക് ഒച്ചിനുളളില് ജീവിക്കാന്‍ കഴിയുന്നതും രോഗം പരുത്തുന്നത്.ഇത്തരം ഒച്ചുകളെ സ്പര്‍ശിക്കുമ്പോഴോ ശരീരത്തിനുളളിലേക്ക് പോവുകയോ ചെയ്യുമ്പോഴാണ് രോഗം പിടിപ്പെടുന്നത്.
ചീഞ്ഞുതുടങ്ങിയ പഴത്തൊലി, പപ്പായ എന്നിവ കൂട്ടിവച്ചാൽ ഒച്ചുകൾ ആകർഷിക്കപ്പെടും. പിന്നീട് ഉപ്പും തുരിശും ഉപയോഗിച്ച് ഇവയെ നശിപ്പിക്കാം. ബ്ലീച്ചിങ് പൗഡർ, ഉപ്പ് എന്നിവ ചേർത്ത മിശ്രിതവും ഉപയോഗിക്കാം.
ഒച്ചുകളെ തൊടരുത്.
ഒച്ചിന്റെ ദ്രവം ശരീരത്തിലാവാതിരിക്കാന്‍ ശ്രദ്ധിക്കുക.
കാർഷിക വിളകൾ അടക്കമുള്ള സാധനങ്ങളിൽ ഒച്ചില്ല എന്ന് ഉറപ്പാക്കുക.
പച്ചക്കറികള്‍ കഴുകി മാത്രം ഉപയോഗിക്കുക.
ഒച്ച് വളരുന്ന സാഹചര്യങ്ങൾ പൂർണമായി ഒഴിവാക്കുക. (ഉദാ: മണ്ണിൽ കിടക്കുന്ന ചാക്കിന്റെ അടിഭാഗം, തടി, വിറക് കൂന, ഓവുചാലുകൾ, മാലിന്യ കൂമ്പാരം.. etc)
മുറ്റവും പരിസരവും വൃത്തിയാക്കുക.
മണ്ണ് 1-2 ഇഞ്ച് ആഴത്തിൽ ഇളക്കി ബ്ലീച്ചിങ് പൗഡർ, ഉപ്പ് എന്നിവ ചേർത്ത മിശ്രിതം വിതറുക
രാത്രിയിൽ മിശ്രിതം വിതറുന്നത് കൂടുതൽ ഗുണം ചെയ്യും.
മുട്ട വിരിയാതിരിക്കാൻ തുടർച്ചയായി 3, 4 ദിവസം മിശ്രിതം പ്രയോഗിക്കുക. നാടൻ ഒച്ചുകൾ പൂർണമായും നശിക്കും. പുകയില കഷായവും പ്രയോഗിക്കാം.
Discussion about this post