സൂര്യനെപോലെ തിളങ്ങുന്ന രണ്ട് വസ്തുക്കൾ ആകാശത്ത് കണ്ടെന്ന വാദവുമായി ദമ്പതികൾ. കനേഡിയൻ ദമ്പതികളായ ജസ്റ്റിൻ സീറ്റീവൻസണും ഭാര്യ ഡാനിയേൽ സ്റ്റീവ്‌സണുമാണ് അവിശ്വസനീയമായ വിവരവുമായി രംഗത്ത് വന്നിരിക്കുന്നത്. വിന്നിപെഗ് നദിയ്ക്ക് മുകളിലാണ് തങ്ങൾ ഇവയെ കണ്ടതെന്നാണ് ദമ്പതികൾ പറയുന്നത്. ഇത് അന്യഗ്രഹത്തിൽ നിന്നുള്ളതാണെന്നാണ് ഇവരുടെ വാദം.
തങ്ങൾ മെയ് 14ന് ഫോർട്ട് അലക്‌സാണ്ടറിലൂടെ വാഹനമോടിക്കുമ്പോൾ മഞ്ഞ വെളിച്ചമുള്ള നിഗൂഡമായ ഗ്രഹങ്ങൾ കണ്ടെന്നാണ് ഇവർ പറയുന്നത്. സൂര്യനെ പോലെ ശോഭയുള്ള രണ്ട് വസ്തുക്കൾ വിന്നിപെഗ് നദിയുടെ വടക്കൻ തീരത്ത് നിന്നും വേഗത്തിൽ ചലിക്കുകയായിരുന്നു. പെട്ടെന്ന് തന്നെ ഇത് ഒരു മേഘത്തിന പിന്നിൽ അപ്രത്യക്ഷമാകുകയായിരുന്നു. അന്യഗ്രഹ ജീവികളെ കുറിച്ച് പഠനം നടത്തുന്നതിൽ ഏറെ തൽപ്പരനാണ് ജസ്റ്റിൻ സ്റ്റീവ്‌സൺ. ഒരു സയൻസ് ഫിക്ഷൻ സിനിമയിൽ കാണുന്നതുപോലെയെന്നാണ് സംഭവത്തെ ഇയാൾ വിശേഷിപ്പിച്ചിരിക്കുന്നത്.
തീ പോലെ തെളിച്ചമുള്ളവയായിരുന്നു ഇവ രണ്ടുമെന്നും ദമ്പതികൾ പറയുന്നു. സംഭവം ഇവർ ക്യാമറിൽ പ്രവേശിപ്പിച്ചിരുന്നു. ദമ്പതികൾ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. അന്യഗ്രഹ ജീവികൾ ഉണ്ടെന്നതിന്റെ തെളിവാണ് താൻ കണ്ട കാഴ്ച്ചയെന്ന് സ്റ്റീവ്‌സൺ പറയുന്നു. ഭൂമിയ്ക്കപ്പുറവും ജീവനുണ്ടെന്ന് തന്നെ ഇൗ അനുഭവം ബോധ്യപ്പെടുത്തിയെന്നും അദ്ദേഹം പറയുന്നു.
സംഭവം സോഷ്യൽ മീഡിയയിൽ ചർച്ചയായതോടെ നിരവധി പേരാണ് സമാന അനുഭവങ്ങൾ പങ്കുവച്ചിരിക്കുന്നത്. കാനഡയിൽ മാത്രംകഴിഞ്ഞ വർഷം സമാന രീതിയിലുള്ള പതിനേഴോളം സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ വർഷം ആദ്യം ക്യൂബയ്ക്ക് മുകളിലൂടെയുള്ള ആകാശത്ത് വിചിത്രമായ പ്രകാശം കണ്ടതായി എയർലൈനുകൾ റിപ്പോർട്ട് ചെയ്തിരുന്നു.












