ന്യൂഡൽഹി: മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളിൽ 11,000 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തതായും 500 പേരെ അറസ്റ്റ് ചെയ്തതായും രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിനിടെ രാജ്യസഭയിൽ സംസാരിച്ച പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചു. മേഖലയിൽ സമാധാനം ക്രമേണ തിരിച്ചുവരുന്നുണ്ടെന്നും അനുരഞ്ജനത്തിനായി ജനങ്ങൾ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മണിപ്പൂരിൽ ശാശ്വത സമാധാനം ഉറപ്പാക്കാൻ എല്ലാവരുടെയും സഹകരണം അദ്ദേഹം അഭ്യർത്ഥിച്ചു.
മണിപ്പൂർ വിഷയത്തിൽ കേന്ദ്രം ഒന്നും ചെയ്തിട്ടില്ല എന്ന പ്രതിപക്ഷ വിമർശനത്തിനിടെയാണ് കണക്കുകൾ നിരത്തി കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരിച്ചടിച്ചത്. മണിപ്പൂരിൽ ഗോത്ര വിഭാഗങ്ങളായ കുക്കികളും മെയ്തികളും തമ്മിൽ വർഷങ്ങളായി തുടരുന്ന ഗോത്ര കലാപത്തിന് പ്രതിപക്ഷം വർഗീയ മാനം നൽകുകയായിരുന്നു. മെയ്തികളുടെ സംവരണത്തെ സംബന്ധിച്ച ഒരു കോടതി വിധിയെ തുടർന്നാണ് മേഖലയിൽ സംഘർഷം പൊട്ടി പുറപ്പെട്ടത്
Discussion about this post