ഡാറ്റാ ട്രാൻസ്മിഷൻ വേഗതയിൽ ‘ലോക റെക്കോർഡ് അക്കൗണ്ടിലാക്കി ജപ്പാൻ. തങ്ങളുടെ തന്നെ റെക്കോർഡാണ് രാജ്യം വീണ്ടും ഭേദിച്ചിരിക്കുന്നത്.ജപ്പാനിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻസ് ടെക്‌നോളജിയിലെ (എൻഐസിടി) ഗവേഷകരാണ് പുതിയ ഇന്റർനെറ്റ് വേഗതയ്ക്ക് പിന്നിൽ.വാണിജ്യപരമായി ആക്‌സസ് ചെയ്യാവുന്ന ഒപ്റ്റിക്കൽ ഫൈബർ ഉപയോഗിച്ച ഗവേഷകർ സെക്കൻഡിൽ 402 ടെറാബിറ്റ് (ടിബിപിഎസ്) ഡാറ്റാ വേഗത കൈവരിച്ചു, റിപ്പോർട്ടുകൾ പ്രകാരം ഇത് യുഎസിലെ ശരാശരി ബ്രോഡ്ബാൻഡ് ബാൻഡ്‌വിഡ്ത്തിനേക്കാൾ 1.6 ദശലക്ഷം മടങ്ങ് വേഗതയുള്ളതാണ്.
402 ടിബിപിഎസ് വേഗതയിൽ, ഒരു സെക്കൻഡിൽ ഏകദേശം 12,500 സിനിമകൾ ഡൗൺലോഡ് ചെയ്യാൻ സാധിക്കും, ഇത് നെറ്റ്ഫ്‌ലിക്‌സിലെ ആകെ സിനിമകളുടെ മൂന്നിരട്ടിയിലധികം വരും.സാധാരണ ഒപ്റ്റിക്കൽ ഫൈബറുകളുടെ ലോസ് വിൻഡോയുടെ എല്ലാ ട്രാൻസ്മിഷൻ ബാൻഡുകളെയും (OESCLU) ഉൾക്കൊള്ളുന്ന ആദ്യത്തെ ഒപ്റ്റിക്കൽ ട്രാൻസ്മിഷൻ സിസ്റ്റം നിർമ്മിച്ചുകൊണ്ടാണ് ഈ റെക്കോർഡ് നേടിയത്.
ഡാറ്റാ സേവനങ്ങൾ അതിവേഗം ഡിമാൻഡ് വർധിപ്പിക്കുന്നതിനാൽ ഒപ്റ്റിക്കൽ കമ്മ്യൂണിക്കേഷൻ ഇൻഫ്രാസ്ട്രക്ചറിന്റെ ആശയവിനിമയ ശേഷി വികസിപ്പിക്കുന്നതിന് പുതുതായി വികസിപ്പിച്ച സാങ്കേതികവിദ്യ ഗണ്യമായ സംഭാവന നൽകുമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് പറഞ്ഞു.
Discussion about this post