ന്യൂഡൽഹി: 2023-24 സാമ്പത്തിക വർഷത്തിൽ പ്രാദേശിക പ്രതിരോധ ഉൽപ്പാദന മൂല്യത്തിൽ ഇന്ത്യ എക്കാലത്തെയും ഉയർന്ന വളർച്ച രേഖപ്പെടുത്തി,ആഭ്യന്തര പ്രതിരോധ ഉത്പാദനം വർദ്ധിപ്പിക്കാനുള്ള നയപരമായ നടപടികൾ നടപ്പിലാക്കിയതിന്റെ പശ്ചാത്തലത്തിലാണ് ഇത് ഏകദേശം 1.27 ലക്ഷം കോടി രൂപയായി ഉയർന്നതെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് വെള്ളിയാഴ്ച പ്രഖ്യാപിച്ചു.
പ്രതിരോധ ഉൽപ്പാദന മേഖലയിൽ സ്വാശ്രയത്വം കൈവരിക്കുന്നതിനുള്ള അജണ്ടയുമായി രാജ്യം മുന്നോട്ട് പോകുന്ന സമയത്താണ്, ഈ നിർണ്ണായക നേട്ടം പ്രതിരോധ മേഖല സ്വന്തമാക്കിയത്. നേട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദനം അറിയിച്ചു.
2023-24 ലെ മൊത്തം ഉൽപ്പാദന മൂല്യത്തിൻ്റെ 79.2% പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളും മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളും സംഭാവന ചെയ്തതാണ്,പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു പ്രസ്താവനയിൽ പറഞ്ഞു.
Discussion about this post