ലണ്ടൻ: ഇന്നലെയാണ് ബ്രിട്ടനിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നത്. ഇന്ത്യൻ വംശജനായ ഋഷി സുനക് നേതൃത്വം നൽകുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയ്ക്ക് കനത്ത തിരിച്ചടിയായിരുന്നു തിരഞ്ഞെടുപ്പ് ഫലം.14 വർഷമായി അധികാരത്തിലിരിക്കുന്ന കൺസർവേറ്റീവ് പാർട്ടിക്ക് ഇത്തവണ നേടാനായത് 121 സീറ്റുകൾ മാത്രമാണ്. ലേബര്‍ പാര്‍ട്ടി 412 സീറ്റുകൾ നേടിയാണ് അധികാരത്തിലെത്തിയത്. ലിബറല്‍ ഡെമോക്രാറ്റ്‌സ് 71 സീറ്റുകളുമായി മൂന്നാമത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായി.
കുടിയേറ്റ വിരുദ്ധ നയം ഏറെ ചർച്ച ചെയ്യപ്പെട്ട തെരഞ്ഞെടുപ്പിൽ നിരവധി ഇന്ത്യൻ വംശജരാണ് വിജയം വരിച്ചത്.ഇന്ത്യൻ വംശജനായ സുനകിന് പ്രധാനമന്ത്രി പദം നഷ്ടമായെങ്കിലും 26 ഇന്ത്യൻ വംശജർ ബ്രിട്ടീഷ് പാര്‍ലമെന്‍റിലെത്തി.ആദ്യമായാണ് ഇത്രയും ഇന്ത്യന്‍ വംശജര്‍ ഒരുമിച്ച് ബ്രിട്ടീഷ് പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നത്.
107 ഇന്ത്യൻ വംശജരാണ് ഈ തെരഞ്ഞെടുപ്പിൽ വിവിധ മണ്ഡലങ്ങളിൽ മത്സരിച്ചത്. ലേബർ പാർട്ടിയിലെയും കൺസർവേറ്റിവ് പാർട്ടിയിലെയും 26 സ്ഥാനാർഥികൾ വിജയിച്ചു. നേരത്തേ 15 ഇന്ത്യൻ വംശജരാണ് ബ്രിട്ടീഷ് പാർലമെന്റായ ഹൗസ് ഓഫ് കോമൺസിൽ അംഗങ്ങളായിരുന്നത്.
തിരഞ്ഞെടുക്കപ്പെട്ട പ്രമുഖർ
ഋഷി സുനക്
കൺസർവേറ്റിവ് പാർട്ടി നേതാവായ ഋഷി സുനക് റിച്ച്മണ്ട് നോർത്തലർട്ടൺ മണ്ഡലത്തിൽനിന്നാണ് വിജയിച്ചത്. 23,059 വോട്ടുകൾ അദ്ദേഹം നേടി. ലേബർ പാർട്ടിയുടെ ടോം വിൽസണേക്കാൾ 12,000 വോട്ടുകളുടെ ഭൂരിപക്ഷമാണ് സുനകിന് ലഭിച്ചത്.
പ്രീത് കൗര്‍ ഗില്‍
പാര്‍ട്ടി : ലേബര്‍ പാര്‍ട്ടി,മണ്ഡലം : ബെര്‍മിങ്ഹാം എഡ്ഗബ്സ്റ്റണ്‍
ഭൂരിപക്ഷം : 8,368
മുന്‍ ഷാഡോ മിനിസ്റ്റര്‍ (ആരോഗ്യവകുപ്പ്)
(ബ്രിട്ടനില്‍ ഭരണപക്ഷത്തിന് സമാന്തരമായി പ്രതിപക്ഷവും ഒരു കവല്‍ മന്ത്രിസഭയുണ്ടാക്കുന്ന രീതിയുണ്ട്. ഭരിക്കുന്നവരെ കൃത്യമായി വിലയിരുത്താനും പ്രതിപക്ഷത്തിരിക്കുമ്പോള്‍ തന്നെ ഭരണപരിചയം കിട്ടാനുമാണ് ഇത്തരമൊരു സംവിധാനം.)
പ്രീതി പട്ടേൽ
എസക്സിലെ വിതാം മണ്ഡലത്തിൽനിന്ന് മത്സരിച്ച ദാമെ പ്രീതി പട്ടേൽ രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ടു. 18,827 വോട്ടുകൾ നേടി മികച്ച വിജയമാണ് അവർ സ്വന്തമാക്കിയത്.
ഗഗന്‍ മൊഹിന്ദ്ര
പാര്‍ട്ടി : കണ്‍സര്‍വേറ്റീവ് പാര്‍ട്ടി
മണ്ഡലം : സൗത്ത് വെസ്റ്റ് ഹെര്‍ട്‌സ്
ഭൂരിപക്ഷം : 16,458
മുന്‍ അസിസ്റ്റൻ്റ് വിപ്പ്
കനിഷ്‌ക നാരായണ
പാര്‍ട്ടി : ലേബര്‍ പാര്‍ട്ടി
മണ്ഡലം : വേല്‍ ഓഫ് ഗ്ലാമോര്‍ഗന
ഭൂരിപക്ഷം : 17,740
വെയ്ല്‍സിലെ ആദ്യ വംശീയ ന്യൂനപക്ഷ എംപി
സുവെല്ല ബ്രേവര്‍മാന
പാര്‍ട്ടി : കണ്‍സര്‍വേറ്റീവ് പാര്‍ട്ടി
മണ്ഡലം : ഫരെഹാം ആന്‍ഡ് വാട്ടര്‍ലൂവില്ലെ
ഭൂരിപക്ഷം : 26,085
മുന്‍ ആഭ്യന്തരമന്ത്രി
സോജൻ ജോസഫ്
പാര്‍ട്ടി : ലേബര്‍ പാര്‍ട്ടി
മണ്ഡലം : ആഷ്ഫഡ്
ഭൂരിപക്ഷം : 1779
കോട്ടയം സ്വദേശി
കോട്ടയം കൈപ്പുഴ സ്വദേശിയാണ് സോജന്‍ ജോസഫ്.
Discussion about this post