എറണാകുളം :സിപിഎം എരണാകുളം ജില്ല കമ്മറ്റിയില്‍ ഔദ്യോഗിക പക്ഷത്തിന് ഭൂരിപക്ഷം. വി.എസ് പക്ഷത്തെ പ്രമുഖരുടെ പേരുകള്‍ വെട്ടിനിരത്തിയാണ് വി.എസ് പക്ഷത്തിന് കാലങ്ങളായി മേല്‍കൈ ഉണ്ടായിരുന്ന ജില്ല കമ്മറ്റിയില്‍ പിണറായി അനുകൂല പക്ഷം മേധാവിത്വം നേടിയത്.
പി.രാജീവ് എംപിയെ ജില്ല സെക്രട്ടറിയായി തെരഞ്ഞെടുത്തു. എതിരില്ലാതെയാണ് പി രാജീവിന്റെ സെക്രട്ടറി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ്. മുന്‍ ജില്ല സെക്രട്ടറി ഗോപി കോട്ടമുറിക്കലിനെ കമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുതിര്‍ന്ന നേതാവ് സരോജിനി ബാലാനന്ദനെ കമ്മറ്റിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പ്രമുഖ വി.എസ് പക്ഷക്കാരനായ കെ.എ ചാക്കോച്ചനെ കമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പുതിയതായി ഒന്‍പത് പേരെ ഉള്‍പ്പെടുത്തിയപ്പോള്‍ ഏഴ് പെരെ ഒഴിവാക്കി. 43 പേരാണ് ജില്ല കമ്മറ്റിയില്‍ ഉള്ളത്.
രണ്ട് മണിക്കൂറോളം നീണ്ട പ്രതിനിധി സമ്മേളനം ഔദ്യോഗിക പാനല്‍ അംഗീകരിക്കുകയായിരുന്നു. ഇതോടെ വി.എസ് പക്ഷത്തിന് അവശേഷിച്ചിരുന്നു ശക്തിമേഖല കൂടി നഷ്ടമായിരിക്കുന്നു.
Discussion about this post