ന്യൂഡൽഹി: മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ഈ മാസം. ജൂലൈ 23 കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ബജറ്റ് അവതരിപ്പിക്കും. മോദി സർക്കാരിന്റെ സമ്പൂർണ ബജറ്റാണ് ഇത്.
കേന്ദ്ര പാർലമെന്ററികാര്യമന്ത്രി കിരൺ റിജിജു എക്‌സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ബജറ്റ് അവതരണത്തോട് അനുബന്ധിച്ചുളള പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ഈ മാസം 22 മുതൽ ആരംഭിക്കും. ഓഗസ്റ്റ് 12 വരെയാണ് സമ്മേളനം. തുടരുക.
ജൂലൈ 22 മുതൽ ഓഗസ്റ്റ് 15 വരെ പാർലമെന്റിന്റെ ബജറ്റ് സമ്മേളനം വിളിച്ച് ചേർക്കാൻ രാഷ്ട്രപതി അനുവാദം നൽകി. 23 ന് ലോക്‌സഭയിൽ ബജറ്റ് അവതരിപ്പിക്കും- കിരൺ റിജിജ്ജു എക്‌സിൽ കുറിച്ചു.
മൂന്നാം മോദി സർക്കാരിന്റെ സമ്പൂർണ ബജറ്റ് ഈ മാസം 22 നായിരിക്കും എന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ.
അതേസമയം ഇക്കുറിയുള്ള ബജറ്റ് അവതരണത്തിലൂടെ റെക്കോർഡ് ആണ് നിർമ്മലാ സീതാരാമൻ നേടാൻ ഒരുങ്ങുന്നത്. ഏറ്റവും കൂടുതൽ തവണ ബജറ്റ് അവതരിപ്പിച്ച കേന്ദ്രമന്ത്രിയെന്ന ബഹുമതിയാണ് നിർമ്മലാ സീതാരാമനെ തേടിയെത്തുക. തുടർച്ചയായ ഏഴാം തവണയാണ് നിർമ്മലാ സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നത്.
Discussion about this post