ഗാന്ധിനഗർ : എൽകെ അദ്വാനി ആരംഭിച്ച രാമക്ഷേത്ര പ്രസ്ഥാനത്തെ തകർത്തത് ഇൻഡി സഖ്യം ആണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഗുജറാത്തിൽ നടന്ന കോൺഗ്രസ് പ്രവർത്തകരുടെ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോൾ ആയിരുന്നു രാഹുൽ ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്. അയോധ്യയിൽ ബിജെപിയെ പരാജയപ്പെടുത്തിയ അതേ രീതിയിൽ ഗുജറാത്തിലും പരാജയപ്പെടുത്തും എന്നും രാഹുൽ ഗാന്ധി അറിയിച്ചു.
“രാമക്ഷേത്രത്തിൻ്റെ ഉദ്ഘാടനത്തിന് അയോധ്യയിൽ നിന്ന് ആരെയും ക്ഷണിക്കാത്തതിൽ അയോധ്യയിലെ ജനങ്ങൾ അസ്വസ്ഥരായിരുന്നു. അയോധ്യയിൽ വിമാനത്താവളം പണിതപ്പോൾ പല കർഷകർക്കും അവരുടെ ഭൂമി നഷ്ടപ്പെട്ടു. ഒടുവിൽ അയോധ്യ ആസ്ഥാനമാക്കി അദ്വാനി ആരംഭിച്ച രാമ ക്ഷേത്ര പ്രസ്ഥാനത്തെ അയോധ്യയിൽ വെച്ച് തന്നെ ഞങ്ങൾ തകർത്തു ” എന്നാണ് ഗുജറാത്തിൽ നടന്ന പാർട്ടി കൺവെൻഷനിൽ രാഹുൽ ഗാന്ധി വ്യക്തമാക്കിയത്.
ഗുജറാത്തിൽ ഞങ്ങളുടെ ചില ഓഫീസുകൾ ബിജെപി തകർത്തു. അതേ രീതിയിൽ തിരഞ്ഞെടുപ്പിൽ ബിജെപിയെയും ഞങ്ങൾ തകർക്കും. ഇക്കാര്യം എല്ലാരും എഴുതി വെച്ചോളൂ, തിരഞ്ഞെടുപ്പിൽ മത്സരിച്ച് കോൺഗ്രസ് ബിജെപിയെ പരാജയപ്പെടുത്തും എന്നും രാഹുൽ ഗാന്ധി അറിയിച്ചു.
Discussion about this post