തിരുവനന്തപുരം : ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമ്മിത ബുദ്ധിയുടെ നേട്ടങ്ങൾ തിരിച്ചറിഞ്ഞ് ഉപയോഗിക്കാൻ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇനി വരുന്നത് നിർമ്മിത ബുദ്ധിയുടെ കാലമാണെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഈ നിർമ്മിത ബുദ്ധിയെ പുരോഗമനത്തിന് ഉപകാരപ്പെടുന്ന രീതിയിൽ ഉപയോഗിക്കാൻ കഴിയണം എന്നും പിണറായി വിജയൻ വ്യക്തമാക്കി.
എന്നാൽ ഇതിനോടൊപ്പം തന്നെ നിർമ്മിത ബുദ്ധിയുടെ കോട്ടങ്ങളിൽ നിന്ന് അകന്നുനിൽക്കാൻ വരുംതലമുറയെ പ്രാപ്തരാക്കണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. എഎയുടെ അടിസ്ഥാന കോഡിങ്ങും സാങ്കേതികവിദ്യയുടെ വിവിധ വശങ്ങളും കുട്ടികൾ പഠിക്കുന്നുണ്ട്. എന്നാൽ നൂതന സാങ്കേതികവിദ്യയുടെ ഈ യുഗത്തിൽ കുട്ടികൾക്ക് പഠനത്തിനുള്ള സൗകര്യങ്ങൾ ലഭ്യമാക്കിയാൽ മാത്രം പോരാ. ഈ സൗകര്യങ്ങൾ വിവേചന ബുദ്ധിയോടെ എങ്ങനെ ഉപയോഗിക്കുന്നു എന്നുള്ള അറിവുകളും പകർന്നു നൽകണമെന്ന് പിണറായി വിജയൻ അറിയിച്ചു.
സാങ്കേതികവിദ്യയിൽ വരുന്ന മാറ്റങ്ങൾ ആദ്യം ഉൾക്കൊള്ളുക കുട്ടികളാണ്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രൈമറി തലത്തിലുള്ള വിവരസാങ്കേതികവിദ്യ പാഠപുസ്തകങ്ങളിൽ പ്രോഗ്രാമിംഗ് അഭിരുചി വളർത്തൽ, യുക്തിചിന്ത എന്നിവയ്ക്ക് പ്രത്യേകം പരിഗണന നൽകിയിട്ടുണ്ട് എന്നുംമുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
Discussion about this post