തൃശ്ശൂർ:ജനങ്ങളുടെ യാത്രാ ദുരിതത്തിന് പരിഹാരമേകാൻ സംസ്ഥാനത്ത് മൂന്നാം റെയിൽ പാതയ്ക്ക് സർവേ ആരംഭിച്ച് ഇന്ത്യൻ റെയിൽവേ. തിരുവനന്തപുരം ഡിവിഷനിലെ എറണാകുളം-ഷൊർണൂർ, പാലക്കാട് ഡിവിഷനിലെ ഷൊർണൂർ-കോയമ്പത്തൂർ, ഷൊർണൂർ-മംഗലാപുരം മേഖലകളിലാണ് മൂന്നാംപാതയ്ക്ക് സാധ്യത തെളിയുന്നത്.ഈ പറഞ്ഞ മൂന്നു മേഖലകളിലെയും ആകാശ സർവേ ഏതാണ്ട് പൂർത്തിയായതായാണ് ഇപ്പോൾ ലഭ്യമായ വിവരം.
തൃശ്ശൂർ ജില്ലയിൽ പൈങ്കുളത്തിനടുത്ത് തൊഴുപ്പാടത്ത് മണ്ണുപരിശോധനയും നടക്കുന്നുണ്ട്. വിശദസർവേക്കും മണ്ണുപരിശോധനയ്ക്കുംശേഷം പദ്ധതിറിപ്പോർട്ട് കമ്പനി റെയിൽവേ ബോർഡിന് സമർപ്പിക്കും. പാത വന്നാൽ റെയിൽവേക്ക് സാമ്പത്തികനേട്ടമുണ്ടാകുമോയെന്നു പഠിച്ചശേഷമേ അന്തിമാനുമതിയിലേയ്ക്കെത്തൂ. കാര്യങ്ങൾ ഒക്കെ റെയിൽവേ വിചാരിക്കുന്നത് പോലെ നടക്കുകയാണെങ്കിൽ ട്രെയിനുകളുടെ വേഗത വർദ്ധിപ്പിക്കുവാനും കൂടുതൽ ട്രെയിനുകൾ ഈ റൂട്ടിൽ ഓടിക്കാനും റെയിൽവേ ക്കാകും. ഇത് പൊതു ജനങ്ങൾക്ക് വലിയ ആശ്വാസമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്
Discussion about this post