ന്യൂഡൽഹി: തന്റെ ആദ്യ ഓസ്ട്രിയൻ സന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചരിത്രപരമായ സന്ദർഭമെന്നാണ് ഓസ്ട്രിയൻ സന്ദർശനത്തെ കുറിച്ച് പ്രധാനമന്ത്രി പ്രതികരിച്ചത്. ഓസ്ട്രിയ സന്ദർശിക്കുന്നതിൽ അതിയായ അഭിമാനമുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉപയകക്ഷി നയതന്ത്ര ബന്ധം സ്ഥാപിച്ച് 75 വർഷം പൂർത്തിയാകുന്നതിനോട് അനുബന്ധിച്ചാണ് മോദിയുടെ ഓസ്ട്രിയ സന്ദർശനം. വരുന്ന ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് അദ്ദേഹം സന്ദർശനം നടത്തുക. 41 വർഷങ്ങക്ക് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഓസ്ട്രിയ സന്ദർശിക്കുന്നത്. ഇന്ത്യ റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി ഓസ്ട്രിയയിലെത്തുന്നത്.
ഇന്ത്യയും ഓസ്ട്രിയയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും സഹകരണത്തിന്റെ പുതിയ വഴികൾ പര്യവേക്ഷണം ചെയ്യുന്നതിനും പ്രതീക്ഷിക്കുന്നതിനായി ഓസ്ട്രിയൻ ചാൻസലർ കാൾ നെഹാമറിന് നന്ദി പറഞ്ഞുകൊണ്ട് പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. ‘നന്ദി ചാൻസലർ കാൾ നെഹാമർ. ഈ ചരിത്രപരമായ നിമിഷത്തെ അടയാളപ്പെടുത്താൻ ഓസ്ട്രിയ സന്ദർശിക്കുന്നതിൽ ഏറെ അഭിമാനം തോന്നുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും സഹകരണത്തിന്റെ പുതിയ വഴികൾ പര്യവേക്ഷണം ചെയ്യുന്നതിനും നമ്മുടെ ചർച്ചകൾ ഫലം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു’ – അദ്ദേഹം എക്‌സിൽ കുറിച്ചു.













Discussion about this post