മുംബൈ: അമിതവേഗതയിലെത്തിയ ബിഎംഡബ്ല്യു കാർ ഇടിച്ച് സ്ത്രീ മരിച്ചു. ഭർത്താവിന് പരിക്കേൽക്കുകയും ചെയ്തു. വോർലിയിലെ കോളിവാഡയിൽ വച്ചാണ് ദമ്പതികൾക്ക് അപകടം സംഭവിച്ചത്.
ഇന്ന് പുലർച്ചെ 5. 30 നാണ് സംഭവം. ദമ്പതികൾ ഇരുചക്രവാഹനത്തിൽ വരികയാരിരുന്നു. അമിതവേഗതയിലെത്തിയ ബിഎംഡബ്ല്യു ഇടിക്കുകയായിരുന്നു. ഇരുവരെയും കാറിന്റെ ബോണറ്റിൽ 100 മീറ്ററോളം വലിച്ചിഴച്ച് കൊണ്ടുപോയി എന്നാണ് വിവരം. സ്വയം രക്ഷിക്കാനുള്ള ശ്രമത്തിൽ, ഭർത്താവ് ബോണറ്റിൽ നിന്ന് ചാടി രക്ഷപ്പെട്ടു.
പരിക്കേറ്റ സ്ത്രീയെ ഉപേക്ഷിച്ച് സംഭവസ്ഥലത്ത് നിന്ന് കാറുക്കാരൻ രക്ഷപ്പെട്ടു. പരിക്കേറ്റ സ്ത്രീയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഭർത്താവ് ഇപ്പോൾ ചികിത്സയിലാണ്. പ്രതികൾക്കായി അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.
Discussion about this post