കണ്ണൂർ: കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരന് എതിരെ കൂടോത്രം ചെയ്തത് പ്രമുഖ കോൺഗ്രസ് നേതാവാണെന്ന വെളിപ്പെടുത്തലുമായി കെ സുധാകരന്റെ വിശ്വസ്തൻ. കൂടോത്ര അവശിഷ്ടങ്ങൾ പുറത്തെടുക്കുന്നതിന് ദൃക്‌സാക്ഷിയായ വിപിൻ മോഹനാണ് വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയത്. കെ സുധാകരന്റെ മുൻ പേഴ്‌സണൽ സ്റ്റാഫ് അംഗം കൂടിയാണ് വിപിൻ മോഹൻ.
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ പരിശോധന നടത്തിയിട്ടും സുധാകരന് ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളതായി കണ്ടെത്തിയില്ല. നെഗറ്റീവ് എനർജിയാണ് ഇതിന് പിന്നിലെന്ന് പലരും പറയുകയും ചെയ്തു. തുടർന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ നിർധേശിച്ചത് അനുസരിച്ച് നെഗറ്റീവ് എനർജി കണ്ടെത്താൻ ആചാര്യനെ വിളിച്ചുവരുത്തുകയായിരുന്നുവെന്ന് വിപിൻ മോഹൻ പറയുന്നു.
വീടിന്റെ കന്നിമൂലയിൽ മൂന്നടിത്താഴ്ചയിൽ കുഴിച്ചിട്ട നിലയിലാണ് കൂടോത്രം കണ്ടെത്തിയത്.പേട്ടയിലെ വീട്ടിലും തുടർന്ന് കെപിസിസി ഓഫീസിലും ആചാര്യനെ കൊണ്ടുവന്നു പരിശോധിക്കുകയായിരുന്നു’ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ, കോൺഗ്രസ് പാർട്ടി ആസ്ഥാനത്ത് ഇത്തരം ഒരു പ്രവർത്തി ചെയ്യാൻ തീർച്ചയായും ഒരു കോൺഗ്രസുകാരനെ സാധിക്കൂ എന്നും വിപിൻ പറയുന്നു
Discussion about this post