ചെന്നൈ : ബഹുജൻ സമാജ് പാർട്ടി തമിഴ്‌നാട് പ്രസിഡൻ്റ് കെ ആംസ്ട്രോങ്ങിൻ്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ബിഎസ്പി അദ്ധ്യക്ഷ മായാവതി ഞായറാഴ്ച ചെന്നൈയിൽ ആവശ്യപ്പെട്ടു. കേസ് തമിഴ്‌നാട് പോലീസ് അന്വേഷിക്കേണ്ടതില്ലെന്നും കുറ്റവാളികളെ കണ്ടെത്തുവാൻ കേസ് സിബിഐക്ക് വിടണമെന്നും മായാവതി വ്യക്തമാക്കി.
സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പാക്കണമെന്ന് സംസ്ഥാന സർക്കാരിനോടും പ്രത്യേകിച്ച് മുഖ്യമന്ത്രിയോടും ഞാൻ അഭ്യർത്ഥിക്കുന്നു, പ്രത്യേകിച്ച് ദുർബല വിഭാഗങ്ങൾ സുരക്ഷിതരായിരിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. സർക്കാർ കാര്യങ്ങൾ ഗൗരവത്തിൽ എടുത്തിരിന്നുവെങ്കിൽ ഇതിനോടകം തന്നെ , പ്രതികളെ അറസ്റ്റ് ചെയ്യുമായിരുന്നു, എന്നാൽ സാഹചര്യം അങ്ങനെയല്ല. അത് കൊണ്ട് തന്നെ കേസ് സിബിഐക്ക് വിടാൻ ഞങ്ങൾ സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിക്കുന്നു, ”അവർ പറഞ്ഞു
സംഭവത്തെ തങ്ങളുടെ പാർട്ടി വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും കേസ് സിബിഐക്ക് വിടാൻ സംസ്ഥാന സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്നും ബിഎസ്പി മേധാവി കൂട്ടിച്ചേർത്തു.
ഞങ്ങളുടെ പാർട്ടി ഈ സംഭവം വളരെ ഗൗരവത്തോടെയാണ് എടുത്തിരിക്കുന്നതെന്നും ഞങ്ങൾ മിണ്ടാതെ ഇരിക്കില്ലെന്നും ഞങ്ങളുടെ സംസ്ഥാന ഘടകം മിണ്ടാതിരിക്കില്ലെന്നും കേസ് സിബിഐക്ക് വിടാൻ സംസ്ഥാന സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്നും മായാവതി പറഞ്ഞു.
Discussion about this post