ന്യൂഡൽഹി: ഇന്ത്യയിലെ ചരിത്രപധാനമായ ആഘോഷങ്ങളിലൊന്നായ പുരി ജഗന്നാഥ രഥയാത്രയ്ക്ക് ആശംസകളറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭഗവാൻ ജഗന്നാഥന്റെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നു. ഭഗവാൻ അവരിൽ അനുഗ്രഹം ചൊരിയട്ടെയെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.
‘പുണ്യ പുരി ജഗന്നാഥ രഥയാത്രയ്ക്ക് ആശംസകൾ. ഭഗവാൻ ജഗന്നാഥന്റെ അനുഗ്രഹവർഷം എന്നും ഞങ്ങളിൽ ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു’- അദ്ദേഹം എക്‌സിൽ കുറിച്ചു. ഇന്ന് കേന്ദ്രമന്ത്രി അമിത് ഷാ അദ്ദേഹത്തിന്റെ ഭാര്യയോടൊപ്പം അഹമ്മദാബാദിൽ മംഗള ആരതി നടത്തിയിരുന്നു. രാശിപരമായ കാരണങ്ങൾ കണക്കിലെടുത്ത് ഈ വർഷം രണ്ട് ദിവസങ്ങളിലാണ് പരിപാടി നടക്കുന്നത്.
രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ത്യയിലുടനീളമുള്ള ദശലക്ഷക്കണക്കിന് വരുന്ന ഭക്തർക്കൊപ്പം രഥയാത്രയിൽ പങ്കെടുക്കും. രാഷ്ട്രപതി സന്ദർശനത്തെ തുടർന്ന് ജില്ലയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കോസ്റ്റ് ഗാർഡ്, കോസ്റ്റൽ സെക്യൂരിറ്റി, റെയിൽ വേ സെക്യ്യൂരിറ്റി എന്നിവയുൾപ്പെടെ പ്രദേശത്ത് വിന്യസിച്ചതായി പുരി പോലീസ് സൂപ്രണ്ട് പിനാക് മിശ്ര വ്യക്തമാക്കി.
Discussion about this post