ന്യൂയോർക്ക് : മെറ്റ സിഇഒ മാർക്ക് സുക്കർബർഗും ടെസ്‌ല സിഇഒ ഇലോൺ മസ്കും തമ്മിൽ അത്ര രസത്തിലല്ല എന്നുള്ള കാര്യം നേരത്തെ തന്നെ ചർച്ചാവിഷയം ആയിരുന്നു. ഇപ്പോൾ ഇതാ സുക്കർബർഗിനെതിരെ പരസ്യമായി തന്നെ പ്രതികരിച്ചിരിക്കുകയാണ് ഇലോൺ മസ്ക്. സുക്കർബർഗ് വെറും തള്ളുകാരനാണ് എന്നാണ് മസ്ക് അഭിപ്രായപ്പെട്ടിരിക്കുന്നത്.
അമേരിക്കൻ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി മാർക്ക് സുക്കർബർഗ് പങ്കുവെച്ച ഒരു സർഫിങ് വീഡിയോ ആണ് ഇലോൺ മസ്കിന്റെ വിമർശനത്തിന് കാരണമാക്കിയത്. ഒരു കയ്യിൽ ബിയർ കുപ്പിയും മറുകയ്യിൽ അമേരിക്കൻ പതാകയുമായി സർഫിംഗ് നടത്തുന്ന വീഡിയോ ആയിരുന്നു അമേരിക്കയുടെ സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി മാർക്ക് സുക്കർബർഗ് പങ്കുവെച്ചിരുന്നത്. ഈ വീഡിയോയെ പറ്റി ചോദിച്ച ഒരു എക്സ് ഉപയോക്താവിന് നൽകിയ മറുപടിയിൽ ആണ് സുക്കർബർഗ് വെറും തള്ള്കാരനാണെന്ന് മസ്ക് അഭിപ്രായപ്പെട്ടത്. കൂടാതെ മറ്റൊരു എക്സ് ഉപയോക്താവിന് നൽകിയ മറുപടിയിൽ ‘ അയാൾ നൗകയിൽ തമാശ ആസ്വദിച്ചു നടക്കട്ടെ, ഞാൻ ജോലി ചെയ്യാനാണ് ഇഷ്ടപ്പെടുന്നത്’ എന്നും മസ്ക് കുറിച്ചു.
2016 മസ്കിന്റെ സ്പേസ് എക്സ് റോക്കറ്റ് ഫേസ്ബുക്കിനെ ഒരു ഉപഗ്രഹം നശിപ്പിച്ചത് മുതലാണ് സുക്കർബർഗും മസ്കും തമ്മിലുള്ള ഉടക്ക് തുടങ്ങുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഫേസ്ബുക്കിന്റെ ഡാറ്റാ ശേഖരണ രീതികളും ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങളിൽ ഇലോൺ മസ്ക് നേരത്തേയും സുക്കർബർഗിനെതിരെ വിമർശനങ്ങൾ ഉയർത്തിയിരുന്നു.
Discussion about this post