തിരുവനന്തപുരം: സിപിഎം നേതാവിനെതിരെ ഉയർന്ന പിഎസ്.സി കോഴ വിവാദത്തിൽ നിയമസഭയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.നാട്ടിൽ പലവിധ തട്ടിപ്പുകൾ നടക്കുന്നുണ്ടെന്നും അതിനെതിരെ സ്വാഭാവിക നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പ്രതിപക്ഷത്തിന് മറുപടിനൽകി.
.പിഎസ്‌സിയെ അപകീർത്തിപ്പെടുത്താൻ ഒട്ടേറെ ശ്രമങ്ങൾ നേരത്തെ നടക്കുന്നുണ്ട്.പിഎസ്സി അംഗങ്ങളെ നിയമിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള അഴിമതിയുടെ ഭാഗമായിട്ടല്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.കോഴിക്കോട്ടെ കോഴ വിവാദം ശ്രദ്ധയിൽപ്പെട്ടിരുന്നോ എന്നായിരുന്നു എൻ.ഷംസുദ്ദീൻറെ ചോദ്യം
ഭരണഘടന ചുമതലപ്പെടുത്തിയതിനനുസരിച്ച് ഫലപ്രദമായി മുന്നോട്ടുപോകുന്ന ഏജൻസിയാണ് കേരളത്തിൽ പിഎസ്‌സിയെന്നും അതിനെ അപകീർത്തിപ്പെടുത്താനുള്ള ഒട്ടേറെ ശ്രമങ്ങൾ നേരത്തേതന്നെ ഉണ്ടായിട്ടുണ്ടെന്നും നിർഭാഗ്യകരമാണതെന്നും മുഖ്യമന്ത്രി പറഞ്ഞു. പിഎസ്‌സി അംഗങ്ങളെ റിക്രൂട്ട് ചെയ്യുന്നതോ നിയമിക്കുന്നതോ ഏതെങ്കിലും തരത്തിലുള്ള അഴിമതിയുടെ ഭാഗമായിട്ടാണെന്ന് ആർക്കും പറയാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
Discussion about this post