ന്യൂഡൽഹി: രണ്ട് ഭീകരരുടെ മൃതദേഹങ്ങൾ കൂടി സുരക്ഷാ സേന കണ്ടെടുത്തതോടെ കുൽഗാം ജില്ലയിലുണ്ടായ ഇരട്ട ഏറ്റുമുട്ടലുകളിൽ മരിച്ചവരുടെ എണ്ണം എട്ടായി.
അതെ സമയം ജമ്മു മേഖലയിൽ പഴയ രീതിയിൽ ഭീകരവാദം പുനരുജ്ജീവിക്കപ്പെടുന്നതിന്റെ ഒരു ലക്ഷണവും ഇല്ലെന്നും അവിടെ സമാധാനപരമായ അന്തരീക്ഷം തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും ഡയറക്ടർ ജനറൽ ഓഫ് പോലീസ് ആർ. ആർ. സ്വെയിൻ വ്യക്തമാക്കി
മോഡേർഗാം, ചിന്നിഗാം ഗ്രാമങ്ങളിൽ ശനിയാഴ്ച ആരംഭിച്ച ഏറ്റുമുട്ടലിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ രൂക്ഷമായ പോരാട്ടമാണ് നടന്നത്.
12 കിലോമീറ്റർ അകലെയുള്ള ഈ രണ്ട് ഗ്രാമങ്ങളിലും ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് ഏറ്റുമുട്ടലുണ്ടായത്.
Discussion about this post