ന്യൂഡൽഹി: സന്ദേശ്ഖാലിയിലെ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളും ഭൂമി കൈയേറ്റവും സംബന്ധിച്ച ആരോപണങ്ങളിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട കൊൽക്കത്ത ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് പശ്ചിമ ബംഗാൾ സർക്കാർ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി.
“ആരെയെങ്കിലും സംരക്ഷിക്കാൻ എന്തിനാണ് ഭരണകൂടം ഇങ്ങനെ താൽപ്പര്യം കാണിക്കുന്നതെന്നും ജസ്റ്റിസുമാരായ ബി ആർ ഗവായ്, കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു, അതെസമയം വാദത്തിൻ്റെ അവസാന തീയതിയിൽ, സുപ്രീം കോടതി ഈ ചോദ്യം ചോദിച്ചതിന് ശേഷം വിഷയം മാറ്റിവയ്ക്കുന്നതായി സംസ്ഥാനത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു.
ഇതേ തുടർന്ന് സന്ദേശ്ഖാലിയിലെ തൃണമൂൽ കോൺഗ്രസ് നേതാക്കൾ ഉൾപ്പെട്ട ഭൂമി കൈയേറ്റങ്ങളിലും ലൈംഗികാതിക്രമ സംഭവങ്ങളിലും ഒന്നും ചെയ്യാത്ത പശ്ചിമ ബംഗാൾ സർക്കാരിനെയും സുപ്രീം കോടതി വിമർശിച്ചു.
ഏപ്രിൽ 10ലെ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടുള്ള സംസ്ഥാനത്തിൻ്റെ അപ്പീൽ തള്ളിയ ബെഞ്ച്, കേസുകളിൽ സംസ്ഥാനം നടത്തുന്ന അന്വേഷണത്തിനെതിരെ ഹൈക്കോടതി നടത്തിയ പരാമർശങ്ങൾ അന്വേഷണ ഏജൻസിയെ അതിൻ്റെ നിലവിലുള്ള അന്വേഷണത്തിൽ സ്വാധീനിക്കില്ലെന്നും കൂട്ടിച്ചേർത്തു.
റേഷൻ അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണം സിബിഐ അന്വേഷിക്കാൻ ഹൈക്കോടതിക്ക് ആവശ്യപ്പെടാമായിരുന്നുവെങ്കിലും റേഷൻ കുംഭകോണ അന്വേഷണം മുഴുവനായും സി ബി ഐ ക്ക് വിടുന്നതിൽ യുക്തിയില്ലെന്ന് പശ്ചിമ ബംഗാൾ സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്‌വി കോടതിയെ അറിയിച്ചു. എന്നാൽ ഈ വാദങ്ങളെല്ലാം കോടതി തള്ളുകയായിരുന്നു
Discussion about this post